| Sunday, 11th January 2026, 4:45 pm

മികച്ച പെര്‍ഫോമന്‍സില്‍ ഒന്ന്, ഞാന്‍ ആരാധികയായി; ഹഖിലെ യാമി ഗൗതമിന്റെ പ്രകടനത്തെ പ്രശംസിച്ച് ആലിയ ഭട്ട്

ഐറിന്‍ മരിയ ആന്റണി

ഹഖ് എന്ന ചിത്രത്തിലെ യാമി ഗൗതമിന്റെ പ്രകടനത്തെ പ്രശംസിച്ച് നടി ആലിയ ഭട്ട്. താന്‍ അടുത്തിടെ കണ്ട മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് ഹാഖിലെ യാമി ഗൗതമിന്റെ പെര്‍ഫോമന്‍സെന്നും യാമിയുടെ അടുത്ത സിനിമയ്ക്കായി താന്‍ വെയിറ്റിങ്ങാണെന്നും ആലിയ കുറിച്ചു. യാമി ഗൗതമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ക്വീന്‍ യാമി ഗൗതം. ‘ഹഖ്’ എന്ന ചിത്രം ഒരു മനോഹരമായ ക്രാഫ്റ്റാണ്. നിങ്ങള്‍ അതില്‍ മനോഹരമായി അഭിനയിച്ചു. എക്കാലത്തെയും മികച്ച പെര്‍ഫോമന്‍സിലൊന്നായിരുന്നു ഹക്കിലെ നിങ്ങളുടെ പ്രകടനം. ഞാന്‍ ഫോണില്‍ പറഞ്ഞതുപോലെ, നിങ്ങളുടെ വരാനിരിക്കുന്ന പ്രോജക്ടുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ എല്ലാ സിനിമകളും വീണ്ടും നമ്മെയെല്ലാം ആകര്‍ഷിക്കുകയും രസിപ്പിക്കുകയും ചെയ്യട്ടെ. ഞാന്‍ ഒരു യാമി ആരാധികയാണ്,’ ആലിയ കുറിച്ചു.

രേഷു നാഥ് തിരക്കഥ നിര്‍വഹിച്ച് സുപര്‍ണ വര്‍മ സംവിധാനം ചെയ്ത് 2025ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹഖ്. ഒരു കോടതിമുറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹഖ്, ഭര്‍ത്താവ് തന്റെ ബന്ധുവിനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് നിയമപരമായ പരിഹാരം തേടുന്ന ബാനോ എന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്.

ചിത്രത്തില്‍ ബാനോ എന്ന കഥാപാത്രമായാണ് യാമി എത്തിയത്. സിനിമയില്‍ ഇമ്രാന്‍ ഹാഷ്മി, ഷീബ ഛദ്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലത്തെിയിരുന്നു. വിശാല്‍ മിശ്ര സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതം മേത്തയാണ്. നിനാദ് ഖനോല്‍ക്കറാണ് സിനിമയുടെ എഡിറ്റിങ്.

മോഡലായി തന്റെ കരിയര്‍ ആരംഭിച്ച യാമി ഗൗതം കന്നഡ ചിത്രമായ ഉല്ലാസ ഉത്സാഹ (2010) എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ഹിന്ദി സിനിമകളില്‍ ഭാഗമായ യാമി പൃഥ്വിരാജ് നായകനായെ ഹീറോ എന്ന മലയാള സിനിമയില്‍ അഭിനയിച്ചിരുന്നു.

Content Highlight:  Alia Bhatt praised Yami Gautam’s performance in the film Haq

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more