മലയാളിക്ക് അലക്‌സ് പോളിനെ മറക്കാന്‍ കഴിയില്ല. അതുപോലെ അദ്ദേഹത്തിന്റെ ഗാനങ്ങളെയും. ചതിക്കാത്ത ചന്തു, ചോക്ലേറ്റ്, ക്ലാസ്റ്റ്‌മേറ്റ്‌സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ സംഗീതം നിര്‍വഹിച്ച മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് അദ്ദേഹം.
ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെയാണ് അലക്‌സ് തന്റെ സംഗീത കരിയര്‍ തുടങ്ങിയത്. ആദ്യ സിനിമയിലെ ഗാനങ്ങള്‍ തന്നെ വലിയ രീതിയില്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു. അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കുള്ള സംഗീത സംവിധായകനാവാന്‍ അദ്ദേഹത്തിന് സാധിച്ചു. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളില്ലെല്ലാം അലക്‌സ് ഭാഗമായിരുന്നു.
അലകസ് പോള്‍ 20 പാട്ടുകള്‍ വരെ ഒരു ദിവസം ട്യൂണ്‍ ചെയ്തു പ്രാക്ടീസ് ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട് ഇപ്പോള്‍ വനിതയുമായുള്ള അഭിമുഖത്തില്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. പഴയ ഒരു സംഭവം പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.
‘ഒരു സംവിധായകന്‍ (പേരു പറയുന്നില്ല) വിളിച്ചു വല്ലാതെ വഴക്കു പറയുന്നു, ഇളയരാജയെ കണ്ടു പഠിക്ക്.. അദ്ദേഹം ദിവസം നാലും അഞ്ചും പാട്ടൊക്കെ കംപോസ് ചെയ്യുന്നു. അതു കേട്ടു ഞാന്‍ മനസില്‍ ചിരിച്ചു. 18 വയസ് മുതല്‍ ദിവസവും 20 പാട്ടു വരെ കംപോസ് ചെയ്തു പ്രാക്ടീസ് ചെയ്തയാളാണു ഞാന്‍,’ അലക്‌സ് പോള്‍ പറയുന്നു.
എന്നാല്‍, ഇപ്പോള്‍ ഒരു പാട്ടു പോലും ഒരു ദിവസം കംപോസ് ചെയ്യുന്നില്ലെന്നും അത്രമാത്രം സിനിമാ സംവിധാനത്തില്‍ ഫോക്കസ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മ്യൂസിക് തെറപ്പിയും മ്യൂസിക് സ്‌കൂളുമാണ് പാട്ടുമായുള്ള ബന്ധമെന്നും അലക്‌സ് പോള്‍ പറഞ്ഞു.
Content Highlight: Alex Paul says a director told me to study like Ilayaraja