2026 ഫിഫ ലോകകപ്പില്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലയണല്‍ മെസിയെയും അര്‍ജന്റീന, പോര്‍ച്ചുഗല്‍ ടീമുകള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഫുട്‌ബോള്‍ അനലിസ്റ്റ് അലക്‌സ് ബ്രസല്‍. റൊണാള്‍ഡോയും മെസിയുമില്ലാതെ തന്നെ അര്‍ജന്റീനക്കും പോര്‍ച്ചുഗലിനും അവരുടെ മികച്ച ടീമുണ്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെസിയും റൊണാള്‍ഡോയും അവരുടെ ദേശീയ ടീമുകളില്‍ ഒരു ശല്യമായിട്ടില്ലെന്നും അവരുടെ കഴിവ് പരമാവധി ഉപയോഗപ്പെടുത്താന്‍ ലയണല്‍ സ്‌കെലോണിയും റോബര്‍ട്ടോ മാര്‍ട്ടിനെസും കൃത്യമായ പ്ലാനിങ്ങോടെയും പക്വതയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടോക്ക്‌സ് സ്‌പോര്‍ട്ടില്‍ സംസാരിക്കുകയായിരുന്നു ബ്രസല്‍.
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും.
‘അവരുടെ ഏറ്റവും പ്രശസ്തമായ താരങ്ങളില്ലാതെ തന്നെ ഏറ്റവും മികച്ചതും ഫലപ്രദവുമായ ടീമിനെ ഒരുക്കാന്‍ സാധിക്കുമെന്ന് ഇരുവര്‍ക്കും (ലയണല്‍ സ്‌കെലോണിയും റോബര്‍ട്ടോ മാര്‍ട്ടിനെസും) അറിയാം. പക്ഷേ, മെസിയെയും റൊണാള്‍ഡോയെയും ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കുറച്ച് ബുദ്ധിയും ധൈര്യവും വേണം.
അവരുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്താനും ടീമിന്റെ താളം നിലനിര്‍ത്താനും അത് ആവശ്യമാണ്. മെസിയും റൊണാള്‍ഡോയും അര്‍ജന്റീനക്കും പോര്‍ച്ചുഗലിനും ഒരു ശല്യമാണ് എന്ന് ഞാന്‍ ഒരിക്കലും പറയില്ല. അത്തമൊരു പ്രസ്താവന തന്നെ തെറ്റാണ്.
പക്ഷേ, അവരെ എപ്പോള്‍, എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ കൃത്യമായ പ്ലാനിങ്ങും പക്വതയും ആവശ്യമാണ്. പ്രത്യേകിച്ച് കാലാവസ്ഥാ സാഹചര്യങ്ങള്‍ കഠിനമാകുമ്പോള്‍ അവരെ എങ്ങനെ മൈതാനത്ത് വിന്യസിക്കണം എന്നതില്‍ ടീം മാനേജ്മെന്റ് അതീവ ശ്രദ്ധ പുലര്‍ത്തണം,’ ബ്രസല്‍ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും.
ജൂണ്‍ 11 മുതലാണ് 2026 ഫിഫ ലോകകപ്പിന് തുടക്കമാവുന്നത്. ജൂലൈ 19 വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ടൂര്‍ണമെന്റില്‍ പന്ത് തട്ടിയാല്‍ മെസിയും റൊണാള്‍ഡോയും ആറാമത്തെ ലോകകപ്പിനാവും കളത്തിലിറങ്ങുക. അര്‍ജന്റീന ഗ്രൂപ്പ് ജെ-യിലും പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെ-യിലുമാണ്.
Content Highlight: Alex Brassells says that Argentina and Portugal should use effectively to get the most out of their teams ahead of the 2026 FIFA World Cup.