| Wednesday, 15th November 2017, 11:13 pm

'വീണ്ടും അലന്‍സിയര്‍'; തോമസ് ചാണ്ടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സിബ്ബ് അഴിച്ചിട്ട് അലന്‍സിയറുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിവാദത്തില്‍ തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ നടന്‍ അലന്‍സിയര്‍. ഒരു ദിവസം മുഴുവന്‍ തന്റെ പാന്റ്സിന്റെ സിബ്ബ് അഴിച്ചിട്ട് പ്രതീകാത്മകമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമായിപ്പോയെന്നും അലന്‍സിയര്‍ പറഞ്ഞു. ഇത് സങ്കടമുണ്ടാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു ജനാധിപത്യ രാജ്യത്ത് തോമസ് ചാണ്ടിയെപ്പോലൊരാള്‍ കാണിച്ച തെമ്മാടിത്തരത്തില്‍ കൂടുതലൊന്നും താന്‍ ചെയ്യുന്നില്ലെന്നും താരം പറഞ്ഞു.


Also Read: കാര്‍ട്ടൂണിസ്റ്റ് ബാലയ്‌ക്കെതിരായ എഫ്.ഐ.ആര്‍ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു


“തോമസ് ചാണ്ടിയെ ചുമന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. തോമസ് ചാണ്ടി പൊതു സമൂഹത്തോട് ഇതുവരെയും എന്താണോ ചെയ്തത് അത് മാത്രമാണ് തന്റെ പ്രതിഷേധത്തിന് കാരണം.”

തോമസ് ചാണ്ടി രാജിവെച്ചതിലൂടെ പൊതുസമൂഹത്തിന് ലഭിച്ച ആശ്വാസമാണ് താന്‍ പ്രതീകാത്മകമായി പ്രകടിപ്പിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.


Also Read: ‘ഞാനാണിവിടെ അധികാരി’; ഈജിപ്ത്- സുഡാന്‍ ബോര്‍ഡറില്‍ അവകാശികളില്ലാതെ കിടന്ന സ്ഥലത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യക്കാരന്‍


നേരത്തെയും ചില വിഷയങ്ങളില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി താരം രംഗത്തെത്തിയിരുന്നു. കേരളത്തിലെ സി.പി.ഐ.എമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ അലന്‍സിയര്‍ കണ്ണുമൂടിക്കെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നോട്ടുനിരോധനത്തിനെതിരെയുള്ള താരത്തിന്റെ പ്രതിഷേധവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കടപ്പാട് റിപ്പോര്‍ട്ടര്‍ ടി.വി

We use cookies to give you the best possible experience. Learn more