| Wednesday, 3rd February 2016, 2:46 pm

30ാമത് അല്‍ ജനദ്രിയ ഫെസ്റ്റിവലിന് ആരംഭം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: 30ാമത് അല്‍ ജനദ്രിയ ഫെസ്റ്റിവലിന് ബുധനാഴ്ച്ച തുടക്കമാകുന്നു. ഫെസ്റ്റിവല്‍ പൂര്‍ണമായും സ്‌പോണ്‍സര്‍ ചെയ്ത സല്‍മാന്‍ രാജാവിന് ഫെസ്റ്റിവല്‍ ഹയര്‍കമ്മറ്റി തലവനും നാഷണല്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രിയുമായ പ്രിന്‍സ് മിത്തേബ് ബിന്‍ അബ്ദുള്ള നന്ദിയറിയിച്ചു.

രാജ്യത്തെ പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക ആഘോഷമാണ് ജനദ്രിയ ഫെസ്റ്റിവലെന്നും ഒരോവര്‍ഷവും നടത്തുന്ന സൗദിയിലെയും നജദിലെയും പൈതൃകാഘോഷമാണ് ഇതെന്നും ഫെസ്റ്റിവലിന് അറബ് ലോകത്ത് വലിയ പ്രാധാന്യമാണുള്ളതെന്നും ഫെസ്റ്റിവല്‍ അധികൃതര്‍ പറഞ്ഞു. ജര്‍മ്മനിയാണ് ഈ ഫെസ്റ്റിവലിലെ സാംസ്‌കാരിക അതിഥി. ജര്‍മ്മനിയെ പ്രതിനിധീകരിച്ച് ജര്‍മ്മന്‍ അംബാസിഡര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.

ഫെസ്റ്റിവലിലെ നാല് ദിവസത്തോളം ഉച്ചക്ക് ഓട്ടക ഓട്ടമത്സരം ഉണ്ടാകും. 1,200 ഓളം മത്സരാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കും. കാറുകള്‍, അഞ്ച് ലക്ഷം സൗദിറിയാല്‍ വരെയുള്ള സമ്മാനങ്ങളും ജേതാക്കള്‍ക്ക് നല്‍കും. സാംസ്‌കാരിക പരിപാടികള്‍ വ്യാഴാഴ്ച്ച ആരംഭിക്കും. കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടാകും.

We use cookies to give you the best possible experience. Learn more