നടന് അക്ഷയ് ഖന്ന ദൃശ്യം 3യില്‍ നിന്ന് പിന്മാറിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ചിത്രത്തിന്റ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു താരം സിനിമയില്‍ നിന്ന് പിന്മാറിയത്. ചിത്രത്തിന്റ പ്രതിഫല തുകയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അക്ഷയ് ഖന്നയുടെ പിന്മാറ്റം.
മൂന്ന് തവണ പ്രതിഫലവുമായി ബന്ധപ്പെട്ട അക്ഷയ് ഖന്നയുമായി സംഭാഷണങ്ങള്‍ നടന്നിരുന്നുവെന്നും എന്നാല്‍ താരം ഫോണെടുക്കാന്‍ തയ്യാറായില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പനോരമ സ്റ്റുഡിയോസ് നടന് നേരെ നിയമനടപടിയുമായി രംഗത്തെത്തി.
അതേസമയം പ്രതിഫല തുകയ്ക്ക് പുറമെ തന്റെ കഥാപാത്രത്തിന്റ ലുക്കുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായും നിര്‍മാതാവ് വ്യക്തമാക്കി. നടന്‍ തന്റെ കഥാപാത്രത്തിന് വിഗ് ധരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ വിഗ്ഗില്ലാത്ത ലുക്കിലായിരുന്നു അക്ഷയ് ഖന്ന എത്തിയത്. എന്നാല്‍ വരാന്‍ പോകുന്ന ഭാഗത്തില്‍ വിഗ്ഗ് വേണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. നടന്‍ പിന്‍മാറിയതിന് പിന്നാലെ
ചിത്രത്തിന്റെ് തുടര്‍ച്ചാ പ്രശ്നങ്ങള്‍ പരിഗണിച്ച് അക്ഷയ് ഖന്നക്ക് പകരക്കാരനായി ജയ്ദീപ് അഹ്ലാവത്തിനെ കൊണ്ടുവന്നിട്ടുണ്ട്.
അതേസമയം സകലമാന റെക്കോര്‍ഡും തകര്‍ത്ത് തിയേറ്ററില്‍ മുന്നേറ്റം തുടരുന്ന ധുരന്ധറില്‍ അക്ഷയ് ഖന്ന ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിലെ താരത്തിന്റെ എന്‍ട്രിയും മ്യൂസിക്കുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
അതിനിടെയാണ് ദൃശ്യം 3യില്‍ നിന്ന് നടന്‍ പിന്മാറിയത്. ഷൂട്ടിങ്ങിന് വെറും പത്ത് ദിവസം മുമ്പാണ് അക്ഷയ് ഖന്ന പിന്മാറിയതെന്നും സിനിമയില്‍ അഭിനയിക്കുന്നതിനായി താരം 21 കോടിയാണ് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlight: Akshaye Khanna’s withdrawal from Drishyam 3