ഒരുകാലത്ത് ബോളിവുഡില്‍ ബാക്ക് ടു ബാക്ക് ഹിറ്റുമായി കളംനിറഞ്ഞ താരമായിരുന്നു അക്ഷയ് കുമാര്‍. തുടര്‍ച്ചയായി ഹിറ്റുകള്‍ നേടി ഖാന്‍ ത്രയത്തിന് വരെ അക്ഷയ് കടുത്ത മത്സരം നല്‍കിയിരുന്നു. എന്നാല്‍ 2019ന് ശേഷം താരം വലിയ തിരിച്ചടി നേരിടുകയാണ്. 2020 മുതല്‍ അക്ഷയ് നായകനായ 20ല്‍ 15 സിനിമകളും ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണവയാണ്.
ഏറ്റവുമൊടുവില്‍ താരം പ്രധാനവേഷം ചെയ്ത ഹയ്‌വാനും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ ബ്ലോക്ക്ബസ്റ്ററായ ഒപ്പത്തിന്റെ റീമേക്കാണ് ഹയ്‌വാന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം ഡിസാസ്റ്ററിലേക്ക് നീങ്ങുകയാണെന്ന് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സമീപകാലത്ത് താരം ചെയ്ത നാല് റീമേക്കുകളില്‍ നാലും ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്.
തമിഴില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയ ജിഗര്‍തണ്ടയുടെ റീമേക്കാണ് ലിസ്റ്റില്‍ ആദ്യത്തേത്. ബച്ചന്‍ പാണ്ഡേ എന്ന് പേരിട്ട ചിത്രം ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയമായി മാറി. ജിഗര്‍തണ്ട എന്ന ഗംഭീര സിനിമയെ റീമേക്ക് എന്ന പേരില്‍ വലിച്ചുകീറിയ ചിത്രമായിരുന്നു ബച്ചന്‍ പാണ്ഡേ. അക്ഷയ് കുമാറിന്റെ പെര്‍ഫോമന്‍സും ട്രോളിന് ഇരയായി.
മലയാളത്തിലെ ഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസന്‍സായിരുന്നു അക്കിയുടെ അടുത്ത ഇര. സെല്‍ഫി എന്ന പേരിലൊരുക്കിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ കളക്ഷന്‍ പോലും നേടാതെയാണ് കളംവിട്ടത്. ഒറിജിനലില്‍ ലഭിച്ച ഇമോഷണല്‍ കണക്ഷന്‍ പോലും റീമേക്കില്‍ ലഭിച്ചിരുന്നില്ല. 10 കോടി പോലും നേടാതെയാണ് സെല്‍ഫി പരാജയമായത്.
നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയ സൂരറൈ പോട്രിനെയും അക്ഷയ് റീമേക്ക് ചെയ്തത്. ഒറിജിനല്‍ വേര്‍ഷന്‍ സംവിധാനം ചെയ്ത സുധ തന്നെയാണ് റീമേക്കും ഒരുക്കിയത്. പി.വി.ആര്‍ മള്‍ട്ടിപ്ലെക്‌സ് സര്‍ഫിറയുടെ ടിക്കറ്റിനൊപ്പം ഫ്രീ സമൂസ വരെ ഓഫര്‍ ചെയ്‌തെങ്കിലും ആരും ഈ ചിത്രത്തെ തിരിഞ്ഞുനോക്കയില്ല.
ഇപ്പോഴിതാ ഹയ്‌വാനും പരാജയമായിരിക്കുകയാണ്. മലയാളത്തില്‍ സമുദ്രക്കനി ചെയ്ത വില്ലന്‍ റോളാണ് ഹിന്ദിയില്‍ അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്. സമുദ്രക്കനി വിസ്മയിപ്പിച്ചപ്പോള്‍ അക്ഷയ് കുമാര്‍ ഓവറാക്ട് ചെയ്ത് കുളമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ തിയേറ്റര്‍ ക്ലിപ്പുകള്‍ ഇതിനോടകം ട്രോള്‍ പേജുകളില്‍ വൈറലായി. ഒറിജിനല്‍ ചെയ്ത് ഫ്‌ളോപ്പാക്കുകയും റീമേക്ക് ചെയ്ത് ഡിസാസ്റ്ററാക്കുകയും ചെയ്ത അക്ഷയ് കുമാര്‍ ഇനിയൊരിക്കലും പഴയ ഫോമിലേക്ക് തിരിച്ചെത്തില്ലാണ് പലരുടെയും പ്രവചനം.
Content Highlight: Akshay Kumar’s last four remakes became box office disasters