| Monday, 9th April 2018, 11:10 am

നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ്-ഐശ്വര്യ താരജോഡികള്‍ വെള്ളിത്തിരയിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിന്റെ പ്രിയ താരങ്ങളായ അക്ഷയ് കുമാറും ഐശ്വര്യ റായിയും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. എട്ടുവര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനിയിക്കാന്‍ ഒരുങ്ങുന്നത്.

എസ്.ശങ്കറിന്റെ 2.0 എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ഇതിനുമുമ്പ് 2010 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ റിപ്ലേ എന്ന ചിത്രത്തിലാണ് അക്ഷയ് ഐശ്വര്യ ജോഡികള്‍ ഒന്നിച്ചെത്തിയത്.

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് 2.0. ആരാധകര്‍ എറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ രജനിയുടെ വില്ലനായാണ് അക്ഷയ് കുമാര്‍ എത്തുന്നത്.

ഒരു സയന്‍സ് ഫിക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അതിഥി വേഷമാണ് ഐശ്വര്യക്കുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാഡ്മാന്‍ ചിത്രത്തിന്റെ വമ്പിച്ച വിജയത്തോടെ ബോളിവുഡില്‍ വീണ്ടും തന്റെ അഭിനയ ചാതൂര്യം ഉറപ്പിച്ച നടനാണ് അക്ഷയ് കുമാര്‍. തമിഴ്‌നാട്ടിലെ അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറക്കിയ ചിത്രമായിരുന്നു പാഡ്മാന്‍.

ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് അക്ഷയ്‌യെ തേടിയെത്തിയത്. അതേസമയം അക്ഷയ് ഇപ്പോള്‍ കേസരി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. അതുകഴിഞ്ഞാല്‍ ഉടന്‍തന്നെ 2.0 ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബോക്‌സോഫീസ് തകര്‍ത്തുവാരിയ ശങ്കര്‍- രജനി ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0

Latest Stories

We use cookies to give you the best possible experience. Learn more