കൽപ്പറ്റ: കൽപ്പറ്റ നഗരസഭ ചെയർമാനായി പി.വിശ്വനാഥൻ. യു.ഡി.എഫിൽ നിന്നും ഭരണം തിരിച്ചുപിടിച്ചാണ് ഇത്തവണ എൽ.ഡി.എഫ് കൽപറ്റയിൽ വിജയിച്ചത്.
ആദിവാസി ക്ഷേമ സമിതിയുടെ വയനാട് ജില്ലാ പ്രസിഡന്റുമായ അദ്ദേഹം മികച്ച ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ ചെയർമാനാണ് അദ്ദേഹം
എടഗുനി ഡിവിഷനിൽ നിന്നും രണ്ടാം തവണയും വിജയിച്ചയാളാണ് പി.വിശ്വനാഥൻ. 17 വോട്ടുകൾക്കാണ് അദ്ദേഹം നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. 11 സീറ്റുകൾ യു.ഡി.എഫും 2 വോട്ടുകൾ ബി.ജെ.പിയും നേടി.
2015 – 2020 അദ്ദേഹം നഗരസഭ കൗൺസിലറായി പ്രവർത്തിച്ചിരുന്നു. ഇത്തവണ ചെയർമാൻ സ്ഥാനം പട്ടിക വർഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ടായിരുന്നു.
എ.കെ.എസ് ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹം 196 വോട്ടുകൾക്കാണ് വിജയിച്ചത്.
വയനാട്ടിലെ മറ്റ് രണ്ട് നഗരസഭകളായ ബത്തേരി നഗരസഭയിലും മാനന്തവാടി നഗരസഭയിലും യു.ഡി.എഫാണ് വിജയിച്ചിരുന്നത്.
Content Highlight: AKS leader P. Viswanathan is the Chairman of Kalpetta Municipality