| Tuesday, 15th July 2025, 6:01 pm

മലയാളികള്‍ക്ക് പ്രിയപ്പെട്ട പാട്ട്; മലയാളിപ്പെണ്ണായത് എന്റെ ഭാഗ്യം: അഖില

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്യസ്ഥന്‍, തേജാ ഭായി ആന്‍ഡ് ഫാമിലി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അഖില ശശിധരന്‍. ഇപ്പോള്‍ കാര്യസ്ഥന്‍ സിനിമയിലെ ‘മലയാളിപ്പെണ്ണേ നിന്റെ’ എന്ന പാട്ടിനെ കുറിച്ച് പറയുകയാണ് അഖില.

ആ പാട്ട് ഇപ്പോഴും മലയാളികള്‍ക്ക് ഒരുപാട് പ്രിയപ്പെട്ടതാണെന്നും കേരളത്തിന്റെ പ്രകൃതിഭംഗി ഇത്രത്തോളം ഭംഗിയായി അവതരിപ്പിച്ച ഒരു പാട്ട് വേറെയുണ്ടോ എന്നതാണ് സംശയമെന്നും നടി പറയുന്നു.

കേരളത്തിന്റെ കലാരൂപങ്ങളും തനത് സൗന്ദര്യവും ഒക്കെ വളരെ ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ആ പാട്ടിലെ മലയാളിപ്പെണ്ണായി എന്നത് തന്റെ ഭാഗ്യം തന്നെയാണെന്നും അഖില പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

കാര്യസ്ഥന്‍ സിനിമയിലെ ‘മലയാളിപ്പെണ്ണേ നിന്റെ’ എന്ന പാട്ട് ഇപ്പോഴും മലയാളികള്‍ക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. കേരളത്തിന്റെ പ്രകൃതിഭംഗി ഇത്രത്തോളം ഭംഗിയായി അവതരിപ്പിച്ച ഒരു പാട്ട് വേറെയുണ്ടോ എന്നതാണ് സംശയം.

കേരളത്തിന്റെ കലാരൂപങ്ങളും തനത് സൗന്ദര്യവും ഒക്കെ വളരെ ഭംഗിയായാണ് ആ പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടെ കൈതപ്രം സാറിന്റെ അതിമനോഹരമായ വരികള്‍ കൂടി ആയപ്പോള്‍ കൂടുതല്‍ മികച്ചതായി. ആ പാട്ടിലെ മലയാളിപ്പെണ്ണായി എന്നത് എന്റെ ഭാഗ്യം തന്നെയാണ്,’ അഖില പറയുന്നു.

മുമ്പൊരിക്കല്‍ അഖിലയുടെ പ്രഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും നടി രാഷ്ട്രീയത്തില്‍ വന്നാല്‍ നന്നായിരിക്കുമെന്ന കമന്റുകള്‍ വരികയും ചെയ്തിരുന്നു. അതിനെ കുറിച്ചും അഖില അഭിമുഖത്തില്‍ സംസാരിക്കുന്നു.

‘ഞാന്‍ പ്രസംഗിക്കുന്ന സമയത്ത് ചില രാഷ്ട്രീയ വിഷയങ്ങള്‍ പറഞ്ഞുപോകാറുണ്ട്. അതുകൊണ്ടൊക്കെ ആയിരിക്കും ആളുകള്‍ ഇങ്ങനെ പറയുന്നത്. നമ്മള്‍ എല്ലാവരും എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയം ഉള്ളവര്‍ ആണല്ലോ.

നമ്മള്‍ ഈ രാജ്യത്തിന്റെ ഒരു പൗരനാണ്. നമ്മള്‍ വോട്ട് ചെയ്യുന്നു, ഭരണഘടനയെ പിന്തുടരുന്നു എന്നതൊക്കെ നമ്മള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ്. ഞാന്‍ ഇതുവരെ ഒരു വോട്ടുപോലും നഷ്ടപ്പെടുത്തിയിട്ടില്ല.

അത് നമ്മുടെ ഉത്തരവാദിമാണ്. ഞാന്‍ രാഷ്ട്രീയ വിഷയങ്ങളില്‍ വളരെയധികം ശ്രദ്ധയുള്ള ആളുമാണ്. ഒപ്പം ഞാന്‍ പി.ജി. ചെയ്തത് പൊളിറ്റിക്കല്‍ സയന്‍സിലാണ്,’ അഖില പറയുന്നു.

Content Highlight: Akhila Sasidharan Talks About Karyasthan And Malayali Penne Ninte Song

We use cookies to give you the best possible experience. Learn more