തിയേറ്ററില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ.
ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങിയത്. നിരീശ്വര വാദിയായ നമ്പൂതിരി ഒരു പ്രേതത്തെ കണാനിടയാകുന്ന കഥയാണ് സര്‍വ്വം മായ സംസാരിക്കുന്നത്.
സിനിമയില്‍ നിവിന്‍ പോളിക്ക് പുറമെ റിയ ഷിബു, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാനവേഷങ്ങലളിലെത്തിയിരുന്നു. ജസ്റ്റിന്‍ പ്രഭാകര്‍ ആയിരുന്നു സിനിമക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ജസ്റ്റിന്‍ പ്രഭാകാരനെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയാണ് അഖില്‍ സത്യന്‍.
‘ജസ്റ്റിന്‍ പ്രഭാകരന്‍ എന്ന് പറഞ്ഞാല്‍, ഇരുന്നാല്‍ സംഗീതം വരുന്ന ആളാണ്. പാട്ടിന്റെ മ്യൂസിക് കിട്ടാന്‍ വേണ്ടി മൂഡ് ഉണ്ടാക്കാന്‍ പോകുന്ന ആളല്ല. നമ്മളെ പോലെ തന്നെ നല്ല മടിയനാണ്. മടിയുടെ പീക്കിലെത്തി കഴിഞ്ഞാല്‍ ഞാന്‍ സോഫയില്‍ ഇരിക്കും. ജസ്റ്റിന്‍ കീബോര്‍ഡിന്റ മുന്നില്‍ ഇരിക്കും. തുടങ്ങുകയല്ലേ എന്ന് പറഞ്ഞ് നമ്മള്‍ അങ്ങ് തുടങ്ങും.
ഒന്ന് ഇരിക്കാന്‍ തയ്യാറായി കഴിഞ്ഞാല്‍ പതുക്കെ പതുക്കെ വാതില്‍ തുറക്കുന്നത് പോലെ മ്യൂസിക് വരും. എഴുത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇരിക്കാന്‍ തയ്യാറായി കഴിഞ്ഞാല്‍ ബ്രെയിനിലേക്ക് എല്ലാ ഓര്‍മകളും ഓടിയെത്തും,’ അഖില്‍ പറയുന്നു.
സിനിമയില്‍ പ്രേതം മരിക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണെന്നും ഏത് തരത്തില്‍ വേണമെങ്കിലും മരിക്കാമെന്നും അഖില്‍ പറഞ്ഞു. ആ മരണത്തിന് ഒരു ഡെപ്ത് ഉണ്ടാകണം എന്നത് നിര്‍ബന്ധമുള്ള കാര്യമാണെന്നും സിനിമയില്‍ ക്ലൈമാക്‌സില്‍ ഉണ്ടായ ഷോക്ക് ക്രിയേറ്റ് ചെയ്തത് എഡിറ്ററിന്റെ കഴിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത സിനിമകള്‍ ചെയ്യുമ്പോഴും നമ്മളെ സഹായിക്കേണ്ടത് ഓര്‍മകളാണെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഓര്‍മവെച്ച നാള്‍മുതല്‍ ഉണ്ടാകുന്ന പല കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് താന്‍ സിനിമ ചെയ്യാറുള്ളതെന്നും അഖില്‍ പറഞ്ഞു. തന്റെ അച്ഛന്‍ സത്യന്‍ അന്തിക്കാട് ഇങ്ങനെയാണെന്നും അഖില്‍ സത്യന്‍ കൂട്ടിച്ചേര്‍ത്തു.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. ചിത്രത്തില്‍ റിയ ഷിബു, മധു വാര്യര്‍, ജനാര്‍ദ്ദനന്‍, അജുവര്‍ഗീസ് എന്നിവരുംപ്രധാനവേഷങ്ങളിലെത്തിയിരുന്നു. അജുവും നിവിന്‍ പോളിയും ഒന്നിച്ച പത്താമത്തെ ചിത്രം നിവിന്‍ പോളിയുടെ കം ബാക്ക് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Akhil Sathyan talks about Justin Prabhakaran and sarvam maya