| Tuesday, 16th December 2025, 6:10 pm

ഒരു സിനിമയുണ്ടാക്കുമ്പോള്‍ കിട്ടുന്ന സന്തോഷം അത് കാണുന്ന പ്രേക്ഷകര്‍ക്കും പകരാന്‍ ആ ഒരു രസതന്ത്രം മാത്രം മതി: അഖില്‍ സത്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്മനസുള്ളവര്‍ക്ക് സമാധനാവും നാടോടിക്കാറ്റും വരവേല്‍പ്പുമെല്ലാം ഒരു സംവിധായകനും നടനും ചേര്‍ന്നുണ്ടാക്കിയ സിനിമ മാത്രമായിരുന്നില്ലെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍.

രണ്ട് സുഹൃത്തുക്കള്‍ അവര്‍ക്കേറ്റവും നന്നായി അറിയുന്ന ജോലി അതൊരു ജോലിയെന്ന തോന്നലേയില്ലാതെ ആസ്വദിച്ച് ചെയ്തതു കൊണ്ടാണ് അവയെല്ലാം ഇന്നും നമ്മളെ രസിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നാടോടിക്കാറ്റ്’/ Theatrical poster

‘ഒരു സിനിമയുണ്ടാക്കുമ്പോള്‍ കിട്ടുന്ന സന്തോഷം അത് കാണുന്ന പ്രേക്ഷകര്‍ക്കും പകരാന്‍ ഈ രസതന്ത്രം മാത്രം മതി. പരിചയപ്പെടുന്ന ഓരോ വ്യക്തിക്ക് മുന്നിലും നമുക്ക് ഓരോ വേര്‍ഷനുണ്ടെന്ന് വിശ്വസിക്കു ന്നയാളാണ് ഞാന്‍.

അതില്‍, നിവിനോടുള്ള എന്റെ വേര്‍ഷന്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു സിനിമയുടെ കാലയളവിനപ്പുറത്തേക്ക് നീളുന്ന ഒരു സൗഹൃദമാണത്. സര്‍വ്വം മായയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസം അടുത്ത സിനിമയുടെ ഒരു ഏകദേശ രൂപം ചര്‍ച്ച ചെയ്ത് പരസ്പരം ആശ്വസിപ്പിച്ച് ഞങ്ങള്‍ പിരിഞ്ഞതും അതുകൊണ്ടാവാം,’ അഖില്‍ സത്യന്‍ പറയുന്നു.

ഒരുപാട് സാമ്യങ്ങള്‍ തനിക്ക് നിവിനുമായിട്ടുണ്ടെന്നും തങ്ങള്‍ രണ്ടുപേരും സിനിമയില്‍ വന്നിട്ട് പതിനഞ്ചു വര്‍ഷം തികഞ്ഞിരിക്കുകയാണെന്നും അഖില്‍ സത്യന്‍ പറഞ്ഞു. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകാനായെത്തുന്ന സര്‍വ്വം മായ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകൡലെത്തുന്നത്.

സിനിമയില്‍ അജു വര്‍ഗീസ, ജനാര്‍ദ്ദനന്‍ തുടങ്ങിയ വന്‍താര നിര തന്നെയുണ്ട്. നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രമെന്ന പ്രത്യേകതയും സര്‍വ്വം മായക്ക് ഉണ്ട്.

Content Highlight: Akhil Sathyan says films like Nadodikkattu are a collective effort of the director and the actor

We use cookies to give you the best possible experience. Learn more