| Wednesday, 24th December 2025, 8:52 am

നിവിനും അജുവിനും ഒരു സീന്‍ കൊടുത്താല്‍ അവര്‍ ആയിക്കോളും; രണ്ടുപേര്‍ക്കും ഒരു കുട്ടിത്തമുണ്ട്: അഖില്‍ സത്യന്‍

ഐറിന്‍ മരിയ ആന്റണി

ഫഹദ് നായകനായെത്തിയ ‘പാച്ചുവും അത്ഭുതവിളക്കി’നും ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. നിവിന്‍ പോളി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.

നിവിനും അജുവും ഒന്നിക്കുന്ന സിനിമ കൂടിയാണ് സര്‍വ്വം മായ. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളിയെ കുറിച്ചും അജു വര്‍ഗീസിനെ കുറിച്ചും സംസാരിക്കുകയാണ് അഖില്‍ സത്യന്‍.

സര്‍വ്വം മായ/ Theatrical poster

‘നിവിനും അജുവും എഫേര്‍ട്ടലസായാണ് അഭിനയിക്കുക. ഒന്നും വേണ്ട, ഒരു സീന്‍ കൊടുത്ത് കഴിഞ്ഞാല്‍ അവര്‍ ആയിക്കോളും. ഒരു കാഴ്ച്ചക്കാരനായി ഇരുന്നു ചില കാര്യങ്ങള്‍ മാത്രം പറഞ്ഞു കൊടുത്താല്‍ മതി. പിന്നെ അവര്‍ക്ക് ഇടയില്‍ നല്ലൊരു കംഫര്‍ട്ട് സോണുണ്ട്. ഒരു കുട്ടിത്തമുണ്ട് രണ്ട് പേര്‍ക്കും. എക്‌സ്ട്രീം കംഫര്‍ട്ടായിട്ടുള്ള രണ്ടാളുകള്‍ ഉള്ളിടത്ത് നമുക്ക് കാര്യമായിട്ടൊന്നും ചെയ്യാനില്ല.

എനിക്ക് ഇതുവരെ അങ്ങനെ ഒരു എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടില്ല. ഒരു സിനിമയെ ചെയ്തിട്ടുള്ളുവെങ്കിലും ഇങ്ങനെയൊരു കോമ്പിനേഷന്‍ സ്‌ക്രീനില്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയിട്ടില്ല. അത് ആദ്യമായിട്ട് കിട്ടിയത് നിവിനിലും അജുവിലുമാണ്,’ അഖില്‍ പറയുന്നു.

സര്‍വ്വം മായയില്‍ നമ്പൂതിരി യുവാക്കളായാണ് ഇരുവരും എത്തുന്നതെന്നും ഇവരെങ്ങനെയാണ് ആ കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നറിയാന്‍ തനിക്കും നല്ല ക്യൂരിയോസിറ്റി ഉണ്ടായിരുന്നുവെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. അജു നാട്ടില്‍ സെറ്റിലായ നമ്പൂതിരിയും നിവിന്‍ സിറ്റിയില്‍ നിന്ന് വരുന്നു നമ്പൂതിരിയാണെന്നും ഒരു പുതമയുളള്ള അജു നിവിന്‍ കോമ്പിനേഷനാണ് സര്‍വ്വം മായയിലേതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്മസ് റിലീസായി നാളെ (ഡിസംബര്‍ 25) സര്‍വ്വം മായ തിയേറ്ററുകളിലെത്തുന്നത്. സിനിമയില്‍ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Akhil Sathyan is talking about Nivin Pauly and Aju Varghese 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more