അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നിവിന്‍ പോളിയുടെ തിരിച്ചു വരവായാണ് ആരാധകര്‍ സര്‍വ്വം മായയെ കാണുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഹൊര്‍ കോമഡി ഴോണറിലാണ് ഒരുങ്ങിയത്.
ചിത്രത്തില്‍ സൗത്ത് ഇന്ത്യന്‍ താരം പ്രീതി മുകുന്ദനും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ നടിയെ കുറിച്ച് സംസാരിക്കുകയാണ് അഖില്‍ സത്യന്‍.
‘പ്രീതി മുകുന്ദന്‍ വന്‍ പ്രൊഫഷണലാണ്. ഏത് ഉറക്കത്തിലും ഡയലോഗുകള്‍ കാണാതെ പറയും. ഇതുവരെ വര്‍ക്ക് ചെയ്തതില്‍ ഫുള്‍ സെറ്റ് ഇംപ്രസ് ആയിട്ടുള്ള ഒരു ആര്‍ട്ടിസ്റ്റാണ് പ്രീതി. നല്ല കഴിവുള്ള വളരെ പ്രൊഫഷണലായിട്ടുള്ള ആര്‍ട്ടിസ്റ്റാണ് പ്രീതി. നല്ല ഡാന്‍സര്‍ കൂടിയാണ്. സട്ടിലായിട്ടുള്ള പെര്‍ഫോമന്‍സ് അതി മനോഹരമായി ചെയ്യുന്നയാളാണ് പ്രീതി,’ അഖില്‍ പറയുന്നു.
താന്‍ എഴുതിയതിനേക്കാളും എത്രയോ ഭംഗിയായാണ് നിവിന്‍ സര്‍വ്വം മായയില്‍ അഭിനയിച്ചതെന്നും സിനിമയില്‍ ഒരു സിങ്കിള്‍ ഷോട്ടില്‍ നിവിന്‍ ചെയ്ത ഷോട്ട് തന്നെ വല്ലാതെ ഇംപ്രസ് ചെയ്തുവെന്നും അഖില്‍ പറഞ്ഞു.
നിവിന്‍ പോളി- അജു വര്‍ഗീസ് എന്ന ഹിറ്റ് കോമ്പോ ഒന്നിച്ച പത്താമത്തെ ചിത്രം കൂടിയാണ് സര്‍വ്വം മായ. ഹൊറര്‍ കോമഡി ഴോണറില്‍ എത്തിയ ചിത്രത്തില്‍ രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍, റിയ ഷിബു തുടങ്ങിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
ഫയര്‍ഫ്ളൈ ഫിലിംസിന്റ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ജസ്റ്റിന്‍ പ്രഭാകരന് സംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരണ്‍ വേലായുധനാണ്. രതിന്‍ രാധകൃഷ്ണനും അഖില്‍ സത്യനും ചേര്‍ന്നാണ് സിനിമയുടെ എഡിറ്റിങ് ചെയ്തിരിക്കുന്നത്
Content Highlight: Akhil Sathyan about Preethi Mukundan