| Wednesday, 6th August 2025, 8:11 pm

രേണുവിനെ സെപ്റ്റിക് ടാങ്കിനോട് ഉപമിച്ച് അക്ബർ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂലൈ മൂന്നിനാണ് ബിഗ് ബോസിന്റെ ഏഴാമത്തെ സീസൺ ആരംഭിച്ചത്. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 19 മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുന്നത്. സിനിമാ, സീരിയല്‍, സോഷ്യല്‍ മീഡിയ രംഗത്ത് നിന്നുള്ളവര്‍ ഇതിൽ പെടുന്നു. അതിൽ ഗായകൻ അക്ബർ ഖാനും സോഷ്യൽ മീഡിയ താരമായ രേണു സുധിയും ഉൾപ്പെടും.

ഓമനപ്പേര് എന്ന ടാസ്കിൽ അക്ബർ, രേണുവിനെ സെപ്റ്റിക് ടാങ്കിനോട് ഉപമിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്.

മത്സരാർത്ഥികളിൽ നിന്നും ഇഷ്ടമില്ലാത്ത വ്യക്തിയേയും ഇഷ്ടമുള്ള വ്യക്തിയേയും തെരഞ്ഞെടുത്ത് അവര്‍ക്ക് ഇരട്ടപ്പേരും ഓമനപ്പേരും നല്‍കുക എന്നതായിരുന്നു ബിഗ് ബോസിൻ്റെ ടാസ്ക്.

ഏത് മത്സരാര്‍ത്ഥിക്കാണോ ഏറ്റവും കൂടുതല്‍ ഇരട്ടപ്പേരുകള്‍ ലഭിക്കുന്നത് ആ വ്യക്തി തനിക്ക് കിട്ടിയ പേരുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം. പിന്നീടുള്ള ദിവസങ്ങളിൽ ആ പേരുകള്‍ ആയിരിക്കണം മത്സരാര്‍ത്ഥികള്‍ അയാളെ വിളിക്കാൻ.

ഈ ടാസ്കിൽ അക്ബർ രേണുവിനെ വിളിക്കുകയായിരുന്നു. ‘രേണുവിനെ ഞാൻ ഉദ്ദേശിച്ചിട്ടുള്ള പേര് ‘സെപ്റ്റിക് ടാങ്ക്’ ആണ്. എനിക്കിവിടെ കുറേ ടോക്സിക് കാര്യങ്ങള്‍ രേണുവില്‍ ഫീല്‍ ചെയ്തു. മനുഷ്യന്‍റെ ശരീരത്തിലൊക്കെ ഉള്ള വേസ്റ്റുകള്‍ കളയുന്നത് അവിടെ അല്ലേ. അതുകൊണ്ട് ഈ പേര് കൊടുക്കുന്നു’ എന്നാണ് അക്ബർ പറഞ്ഞത്.

എന്നാൽ അക്ബർ ഇങ്ങനെ പറഞ്ഞത് മത്സരാർത്ഥികളിൽ പലർക്കും ഇഷ്ടമായിട്ടില്ല. തൻ്റെ ജീവിതത്തിൽ ആരും ഇങ്ങനെ വിളിച്ചിട്ടില്ലെന്നാണ് രേണു സുധി പ്രതികരിച്ചത്. താൻ ഉരുകിപ്പോയെന്നും ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുവല്ലേ എന്നും രേണു പറയുന്നുണ്ട്.

ഇതിൻ്റെ ക്ലിപ്പുകൾ ഏഷ്യാനെറ്റിലൂടെ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശമാണ് അക്ബറിന് ലഭിക്കുന്നത്. അതിനോടൊപ്പം തന്നെ രേണുവിന് സപ്പോർട്ടും ലഭിക്കുന്നുണ്ട്.

‘ഈ ബിഗ് ബോസ് കൊണ്ട് രേണു ചേച്ചിയെ വെറുത്തവർ എല്ലാവരും സ്നേഹിച്ചു തുടങ്ങും’ എന്നാണ് ഒരാൾ കമൻ്റ് ചെയതിരിക്കുന്നത്.

‘ഈ ഒരു കാരണം കൊണ്ട് രേണുവിന് ഫാൻ ബേസ് കൂടും’ എന്നും ‘സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത് രേണുവിനെ ആണേലും നാറിയത് ലവനാണ്’ എന്നും കമൻ്റ് ഉണ്ട്.

‘അക്ബർ എന്ന വ്യക്തിയെ ഇഷ്ടമായിരുന്നു. ഇപ്പോൾ വെറുപ്പ് തോന്നുന്നു’ എന്നാണ് മറ്റൊരാൾ കമൻ്റ് ചെയ്തത്.

Content Highlight: Akbar Called Renu Sudhi as Septic Tank in big boss; criticise Social Media

We use cookies to give you the best possible experience. Learn more