2027 ലോക കപ്പിന് മുന്നോടിയായി ഇന്ത്യൻ ബാക്ക്-അപ്പ് ബൗളർമാരുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പ്രധാന ബൗളർമാർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ബാക്ക്-അപ്പ് ബൗളർമാരെ ലോകകപ്പിനായി ആശ്രയിക്കേണ്ടി വന്നേക്കാം എന്നും ചോപ്ര പറഞ്ഞു.
ലഭ്യതയും പരിക്കിൻ്റെ പ്രശ്നങ്ങളും കാരണം മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ബാക്ക്-അപ്പ് ബൗളർമാരെയാണ് ഇന്ത്യ കളത്തിലിറക്കിയത്. ഇന്ത്യ പരമ്പര ജയിച്ചെങ്കിലും അരങ്ങേറ്റക്കാരായ അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ തുടങ്ങിയ ബൗളർമാർ കൂടുതൽ റൺസ് വഴങ്ങിയത് ശ്രദ്ധിക്കേണ്ട വിഷയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്ഇൻഫോയിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ താരം.
ഗുർണൂർ ബ്രാർ
‘ഇതൊരു വലിയ സ്കോറിങ് പരമ്പരയാണെന്ന് കണക്കിലെടുക്കുമ്പോൾ ബൗളർമാരെ പെട്ടെന്ന് കുറ്റം പറയാൻ പറ്റില്ല. എങ്കിലും, ഒന്നര മത്സരങ്ങളിൽ കളിച്ച പ്രസിദ്ധ് കൃഷ്ണയുണ്ട്, ഒരു മത്സരം കളിച്ച മുഹമ്മദ് സിറാജുമുണ്ട്. ഇത് ഇന്ത്യയുടെ രണ്ടാം ബൗളിങ് നിരയാണ്. ലോകകപ്പ് എത്തുമ്പോൾ ഇതിൽ നിന്ന് ഒന്നോ രണ്ടോ പേരെ കളിപ്പിക്കേണ്ടി വരും. അതുകൊണ്ട് ഈ ബാക്ക്-അപ്പ് ബൗളർമാരുടെ കാര്യം ടീം മാനേജ്മെന്റ് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങള് അടങ്ങുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില് വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്ഡീസ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് അഞ്ച് വിക്കറ്റിനാണ് വിന്ഡീസ് വിജയം സ്വന്തമാക്കിയത് .
മത്സരത്തില് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില് 351 റണ്സാണ് നേടിയത്. എന്നാല് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്ഡീസ് 48.2 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 352 റണ്സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
അരങ്ങേറ്റക്കാരായ കാംബോജ് ഒമ്പത് ഓവറിൽ 82 റൺസ് വഴങ്ങിയപ്പോൾ, ഗുർണൂർ ബ്രാർ 9.1 ഓവറിൽ 64 റൺസ് വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്ത്തി. ഇന്ത്യ പരമ്പര 2-1ന് ജയിച്ചെങ്കിലും, അവരുടെ ബൗളിങിന് ടീമിനെ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല.
Content Highlights: Akash Chopra talks about the backup bowlers in Indian Team