വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ കളിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പ്ലെയിങ് ഇലവനിൽ സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്താനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഓരോ മത്സരം കഴിയുമ്പോഴും സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യവംശി സഞ്ജുവിന് പകരക്കാരനാകരുതെന്നും ആകാശ് ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
മത്സരം നടക്കുന്ന റാഞ്ചി, ബിഹാറിന്റെ തൊട്ടടുത്തായതിനാലും വൈഭവ് സൂര്യവംശി ബിഹാർ സ്വദേശിയായതിനാലും അദ്ദേഹത്തെ കളിപ്പിക്കുന്നതിനെക്കുറിച്ച് ചില സംസാരങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അദ്ദേഹം കളിക്കാൻ സാധ്യതയുണ്ടോ? ഇല്ല. അദ്ദേഹം ഇപ്പോൾ പ്ലെയിങ് ഇലവനിൽ കളിക്കില്ലെന്ന കാര്യം നിങ്ങൾ അംഗീകരിച്ചേ മതിയാവു.
ഓരോ മത്സരത്തിന് ശേഷവും നമ്മൾ സഞ്ജു സാംസണെക്കുറിച്ച് ഇങ്ങനെ ചോദിക്കാൻ തുടങ്ങുന്നത് ശരിയല്ല. പിന്നെ നിങ്ങൾ എങ്ങനെയാണ് ക്രിക്കറ്റ് മുന്നോട്ട് കൊണ്ടുപോകുക? ആ രീതിയിൽ ചിന്തിക്കാനേ പാടില്ല,’ ചോപ്ര വ്യക്തമാക്കി.
രണ്ടാം ടി-20യിൽ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നും, നമൻ ധീർ മികച്ച പ്രകടനം നടത്തികൊണ്ട് മാനേജ്മെന്റിനോടുള്ള വിശ്വാസ്യത ഉറപ്പിച്ചതായും ചോപ്ര കൂട്ടിച്ചേർത്തു.
നിതീഷ് കുമാർ റെഡ്ഡി
‘യുവതാരം നിതീഷ് കുമാർ റെഡ്ഡിയെ തുടക്കം മുതൽ കളിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും, ഒരു മത്സരത്തിന് ശേഷം ടീമിൽ പെട്ടെന്ന് മാറ്റം വരുത്താനാകില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന നമൻ ധീറിലാണ് മാനേജ്‌മെന്റ് ഇപ്പോൾ വിശ്വാസമർപ്പിച്ചിരിക്കുന്നത്. വാഷിംഗ്ടൺ സുന്ദറിന് ടെസ്റ്റ് മത്സരങ്ങൾക്കായി വിശ്രമം അനുവദിച്ച സാഹചര്യത്തിൽ, കഴിഞ്ഞ മത്സരത്തിലെ അതേ വിജയിച്ച ടീമുമായി ഇന്ത്യ തുടരാനാണ് സാധ്യത,” അദ്ദേഹം വ്യക്തമാക്കി.
നമൻ ധീർ
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന്റെ വമ്പൻ ജയമാണ് സ്വന്തമാക്കിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 സ്കോർ 32 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് നമൻ ധീറായിരുന്നു. മൂന്ന് വിക്കറ്റുകളാണ് താരം നേടിയെടുത്തത്. അക്‌സർ പട്ടേലും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും നേടി. അർഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും എറിഞ്ഞ് വീഴ്ത്തി.
ഇന്നാണ് ( ഒക്‌ടോബർ 9 ) പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയിലെ ജെ.എസ്.സി.എ ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സാണ് വേദി.
Content Highlights; Akash Chopra talks about Sanju Samson, and Vaibhav Sooryavamshi