| Monday, 16th June 2025, 10:36 am

വിരാടിന് സച്ചിന്റെ ആ നേട്ടത്തിനൊപ്പം എത്താനാവില്ല; വമ്പൻ പ്രസ്താവനയുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. രോഹിത് ശർമ റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയായിരുന്നു താരത്തിന്റെയും പ്രഖ്യാപനം. ഇരുവരുടെയും പകരക്കാരെ ടീമിലെടുത്തിട്ടും ഇന്ത്യൻ ടീം പുതിയ പര്യടനത്തിന് ഒരുങ്ങിയിട്ടും വിരാടിന്റെ വിരമിക്കലിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല.

വിരാട് ഇനി ഇന്ത്യൻ ടീമിനായി ഏകദിനങ്ങളിൽ മാത്രമേ കളിക്കളത്തിൽ ഇറങ്ങുകയുള്ളു. അത്തരമൊരു സാഹചര്യത്തിൽ താരത്തിന്റെ സച്ചിൻ ടെൻഡുൽക്കറുടെ 100 സെഞ്ച്വറി എന്ന റെക്കോഡ് തകർക്കാനാവില്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഏകദിനങ്ങൾ വളരെ കുറവ് മാത്രമേ നടക്കാറുള്ളൂവെന്നതിനാൽ അവൻ ടെസ്റ്റ് വിരമിക്കൽ പിൻവലിച്ചാൽ മാത്രമേ അത് നേടാനാവൂവെന്നും തിരിച്ചുവരാൻ തീരുമാനിച്ചാൽ അത് മോശമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ചോപ്ര.

‘രണ്ട് ഫോർമാറ്റിൽ നിന്ന് വിരമിച്ചതോടെ ഇനി അത് നേടുക വളരെ ബുദ്ധിമുട്ടാണ്. 36ാം വയസിലും വിരാട് ഫിറ്റായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇത്ര നേരത്തെ വിരമിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. വിരാട് തീരെ റൺസ് എടുക്കില്ല എന്നല്ല. എന്നാലും രണ്ട് ഫോർമാറ്റിലും ഇനി കളിക്കില്ലെന്ന് ഉറപ്പിച്ചാൽ കോഹ്‌ലിക്ക് സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡ് തകർക്കാൻ കഴിയില്ല.

ഏകദിനങ്ങൾ വളരെ കുറവ് മാത്രമേ നടക്കാറുള്ളൂ എന്നതിനാൽ അവൻ ടെസ്റ്റ് വിരമിക്കൽ പിൻവലിച്ചാൽ മാത്രമേ അത് നേടാനാവൂ. വിരാട് തിരിച്ചുവരാൻ തീരുമാനിച്ചാൽ അത് മോശമായ കാര്യമല്ല. എന്നാൽ അവൻ മനസ് മാറ്റിയില്ലെങ്കിൽ ആ റെക്കോഡിലെത്താൻ സാധ്യതയില്ല,’ ചോപ്ര പറഞ്ഞു.

വിരാട് കോഹ്‌ലി വിവിധ ഫോർമാറ്റുകളിൽ നിന്ന് 82 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 30 ഉം ഏകദിനത്തിൽ 51 സെഞ്ച്വറിയുമാണ് താരത്തിനുള്ളത്. എന്നാൽ ടി – 20യിൽ ഒന്ന് മാത്രമാണ് വിരാട് നേടിയിട്ടുള്ളത്.

കരിയറിൽ 100 സെഞ്ച്വറി നേടിയിട്ടുള്ള സച്ചിൽ ടെൻഡുൽക്കർ 51 ടെസ്റ്റിലും 49 ഏകദിനത്തിലുമാണ് അടിച്ചിട്ടുള്ളത്. ടി – 20 ക്രിക്കറ്റിൽ ഇന്ത്യക്കായി അഞ്ച് റൺസ് മാത്രമാണ് താരം നേടിയിട്ടുള്ളത്.

Content Highlight: Akash Chopra says that Virat Kohli might not be able to reach Sachin Tendulkar’s record of 100 Century

Latest Stories

We use cookies to give you the best possible experience. Learn more