ചേതേശ്വര്‍ പുജാരയെ പോലെ ഒരു താരത്തെ ഇനി ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിക്കില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകനായ ആകാശ് ചോപ്ര. പൂജാരയോടൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മഹത്തായ ഒരു അധ്യായമാണ് അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘ചേതേശ്വര്‍ പൂജാര ഒരു ഡിപന്‍ഡബിളും ദൃഢനിശ്ചയമുള്ളവനുമായ ഒരു താരമാണ്. ഒപ്പം പോരാട്ട വീര്യമുള്ള ഒരു കളിക്കാരനായിരുന്നു. നിങ്ങള്‍ അവനോട് എന്ത് കാര്യം ചെയ്യാന്‍ പറഞ്ഞാലും പുഞ്ചിരിയോടെ അവനത് ചെയ്യും.
അദ്ദേഹത്തെപ്പോലുള്ള ഒരാളെ ഇനി നമുക്ക് കാണാനാവില്ല. അദ്ദേഹത്തിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു മഹത്തായ അധ്യായത്തിന്റെ അവസാനത്തെയാണ് അടയാളപ്പെടുത്തുന്നത്,’ ചോപ്ര പറഞ്ഞു.
പൂജാരയോടൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമാണെന്നും ചോപ്ര പറഞ്ഞു. അദ്ദേഹം എപ്പോഴും ടീമിനായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. ടീമിന്റെ വിജയത്തിനായി അദ്ദേഹം എന്തും ചെയ്യുമായിരുന്നു. പൂജാര ടീമിനായി ഒരു മതിലായി നിന്നു.
ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്സ് കളിച്ചത് പൂജാരയാണ്. ഒരു ടെസ്റ്റ് മത്സരത്തിന്റെ അഞ്ച് ദിവസവും താരം ബാറ്റ് ചെയ്തിട്ടുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ചേതേശ്വര്‍ പൂജാര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ താരം 103 ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന താരം 7,195 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ടെസ്റ്റ് ഇന്നിങ്സില്‍ 500+ പന്തുകള്‍ നേരിട്ട ഏക ഇന്ത്യന്‍ താരവും പൂജാര തന്നെയാണ്.
ടെസ്റ്റില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 206 റണ്‍സാണ്. 43.6 എന്ന മികച്ച ആവറേജും ഈ ഫോര്‍മാറ്റില്‍ താരത്തിനുണ്ട്. 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളുമാണ് താരത്തിന് റെഡ് ബോള്‍ ക്രിക്കറ്റുള്ളത്.
Content Highlight: Akash Chopra says that player like Cheteshwar Pujara come around anymore