ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ബുംറ ഇന്ത്യന്‍ ബൗളിങ്ങിലെ ബ്രാഡ്മാനാണെന്നും താരത്തിന് ബൗളിങ്ങില്‍ മോശം ദിവസമുണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് ഒരാള്‍ക്ക് ഇത്ര സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നുവെന്നും ഇത്തവണ വേഗതയില്‍ പന്തെറിഞ്ഞ വിക്കറ്റ് വീഴ്ത്തുന്നതിന് പകരം പുതിയ തന്ത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘ജസ്പ്രീത് ബുംറ ബൗളിങ്ങിലെ ബ്രാഡ്മാനാണ്. ഒരാള്‍ക്ക് എങ്ങനെയാണ് ഇത്ര സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നത്. എങ്ങനെയാണ് അവന്‍ പിഴവുകളില്ലാതെ പന്തെറിയുന്നത്. അവന് ഒരിക്കലും മോശം ദിവസം ഉണ്ടാവാറില്ല.
ഫൈനലില്‍ ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സാധാരണ വളരെ വേഗത്തില്‍ പന്തെറിഞ്ഞ് ബൗള്‍ ചെയ്യുന്ന താരം വ്യത്യസ്തമായി ചെയ്യുമെന്നും പറഞ്ഞിരുന്നു.
തനിക്ക് ആ വേഗത മടുത്തുവെന്ന് ഇത്തവണ ബുംറ തോന്നിപ്പിച്ചു. സ്ലോ ബോളുകള്‍ എറിഞ്ഞാണ് അവന്‍ വിക്കറ്റെടുത്തത്. ഇത് ആദ്യമായാണ് അവന്‍ അന്താരാഷ്ട്ര ടി – 20യില്‍ നാല് വിക്കറ്റുകള്‍ നേടുന്നത്,’ ചോപ്ര പറഞ്ഞു.
ജസ്പ്രീത് ബുംറ. Photo: BCCI/x.com
2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിലെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയിരുന്നു. ഫൈനലില്‍ ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവറില്‍ വെറും 15 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഈ നേട്ടം. ഫൈനലിലെ താരത്തിനുള്ള അവാര്‍ഡും പേസര്‍ സ്വന്തമാക്കിയിരുന്നു.
ഈ പ്രകടനത്തോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവുമായിരുന്നു. 14 വിക്കറ്റുകളുമായാണ് താരം തലപ്പത്തെത്തിയത്. ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും ഇത്ര തന്നെ വിക്കറ്റുകളുണ്ടെങ്കിലും എക്കോണമിയുടെ ബലത്തിലാണ് താരം ഒന്നാമതായത്.
Content Highlight: Akash Chopra praise Jasprit Bumrah as Bradman of bowling