| Tuesday, 6th October 2026, 7:20 am

കുൽദീപ് ടീമിലുള്ളത് അവൻ കാരണം മാത്രം;തുറന്നടിച്ച് ആകാശ് ചോപ്ര

അഞ്ജലി പി.കെ.

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി-20 പരമ്പരയിൽ കുൽദീപ് യാദവ് കളിക്കണമെന്ന് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ മുൻ ആകാശ് ചോപ്ര.

ഇടംകൈയ്യൻ റിസ്റ്റ് സ്‌പിന്നറായ കുൽദീപിന്റെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിലെ മികച്ച പ്രകടനത്തിൽ പ്രശംസിച്ച അദ്ദേഹം, വരുൺ ചക്രവർത്തിക്ക് പരിക്കേറ്റതുകൊണ്ട് മാത്രമാണ് ടി-20 ടീമിൽ ഇടം കിട്ടിയതെന്നും പറഞ്ഞു.
ക്രിക്ക് ഇൻഫോയോഡ് സംസാരിക്കുകയായിരുന്നു മുൻ താരം.

‘വരുൺ ചക്രവർത്തിക്ക് പരിക്കേറ്റതുകൊണ്ടാണ് കുൽദീപ് യാദവ് കളിക്കുന്നത്. വരുണിന് മാത്രമേ കുൽദീപിന് പകരം ടീമിലെത്താൻ സാധിക്കുമായിരുന്നുള്ളൂ,’ ചോപ്ര അഭിപ്രായപ്പെട്ടു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് കുൽദീപ് നടത്തിയത്. ഏഴ് വിക്കറ്റുമായി പരമ്പരയിലെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് വേട്ട ക്കാരൻ കുല്‍ദീപായിരുന്നു.

കുല്‍ദീപ് യാദവ്

ചക്രവർത്തിയുടെ അഭാവത്തിൽ കുൽദീപിനൊപ്പം രവി ബി‌ഷ്ണോയിയെയും സ്പിന്നർ നിരയിലേക്ക് പരിഗണിക്കാം എന്നും ചോപ്ര പറഞ്ഞു.

2026-ൽ ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ബിഷ്‌ണോയി അംഗമായിരുന്നു. പാകിസ്ഥാനെതിരായ ഫൈനലിൽ മൂന്ന് ഓവറിൽ 44 റൺസാണ് അദ്ദേഹം വഴങ്ങിയത്.

കൂടാതെ ഇടംകൈയ്യൻ പേസർ അർഷ്‌ദീപ് സിംഗിനെ പ്ലെയിംഗ് ഇലവനിലേക്ക് തിരിച്ചുവരാൻ ചോപ്ര ആഗ്രഹിച്ചു.

അര്‍ഷ്ദീപ് സിങ്

‘ഏഷ്യൻ ഗെയിംസിൽ അദ്ദേഹം കളിക്കാതെ കാഴ്ചക്കാരനെപ്പോലെ ഇരിക്കേണ്ടി വന്നു. സാഹചര്യങ്ങൾ അങ്ങനെയായിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ചെത്തിയതിനാൽ അദ്ദേഹത്തിന് ടീമിൽ അവസരം ലഭിക്കേണ്ടതുണ്ട്,’ ചോപ്ര പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും കൂടുതൽ ടി-20 വിക്കറ്റ് നേടിയ കളിക്കാരനാണ് അർഷ്ദീപ്.
94 മത്സരങ്ങളിൽ നിന്ന് 19.77 ശരാശരിയിലും 8.51 ഇക്കോണമി റേറ്റിലും 140 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

ആദ്യ ടി-20ക്കുള്ള ആകാശ് ചോപ്രയുടെ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്/പ്രിന്‍സ് യാദവ്.

Content Highlights: Akash Chopra includes Kuldeep Yadav in to Playing XI IN T20 Series

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more