ഐ.പി.എല്ലിനെ പോലെ ഏറെ ജന ശ്രദ്ധ നേടിയ ടി-20 ടൂര്‍ണമെന്റായിരുന്നു ചാമ്പ്യന്‍സ് ലീഗ്.
ലോകമെമ്പാടുമുള്ള മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാഞ്ചൈസി ടീമുകള്‍ പങ്കെടുത്ത ലീഗിന്റെ ആറ് എഡിഷനുകള്‍ മാത്രമാണ് നടന്നത്. അവസാനത്തെ ചാമ്പ്യന്‍സ് ലീഗ് 2014ലായിരുന്നു.
2009-10ലാണ് ലീഗ് തുടങ്ങുന്നത്. 2010-11ലും, 2014-15ലും ചാമ്പ്യന്‍മാരാകാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിച്ചിരുന്നു. 2011-12 സീസണിലും 2013-14 സീസണിലും മുംബൈ ഇന്ത്യന്‍സാണ് കിരീടം ചൂടിയത്.
ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് തിരിച്ചുവരണമെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ചാമ്പ്യന്‍സ് ലീഗ് ടി-20യുടെ വലിയ ആരാധകനാണ് താനെന്നും ലോകമെമ്പാടുമുള്ള വിവിധ മുന്‍നിര ടി-20 ലീഗുകളിലെ ചാമ്പ്യന്മാരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ലീഗ് എന്ന ആശയത്തിന് വലിയ സാധ്യതകളുണ്ടെന്നും ചോപ്ര വിശ്വസിക്കുന്നു. മാത്രമല്ല ചാമ്പ്യന്‍സ് ലീഗ് ഒരു തിരിച്ചുവരവ് നടത്തണമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
‘ചാമ്പ്യന്‍സ് ലീഗ് ടി-20യുടെ വലിയ ആരാധകനാണ് ഞാന്‍ എപ്പോഴും. ലോകം അതിന് പൂര്‍ണമായി തയ്യാറെടുക്കാത്ത സമയത്താണ് ടൂര്‍ണമെന്റിന്റെ വരവ്. അത് യുഗത്തിന് മുന്നിലായിരുന്നു, ഞങ്ങള്‍ ടൂര്‍ണമെന്റിലേക്ക് അല്‍പ്പം നേരത്തെ തന്നെ ചാടി.
അങ്ങനെ പറയുമ്പോള്‍, ഐ.പി.എല്‍, ബി.ബി.എല്‍, സി.പി.എല്‍, ദി ഹണ്ട്രഡ്, എസ്.എ20 എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ മുന്‍നിര ടി-20 ലീഗുകളിലെ ചാമ്പ്യന്മാരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ലീഗ് എന്ന ആശയത്തിന് വലിയ സാധ്യതകളുണ്ടെന്ന് കരുതുന്നു.
അത് അവിശ്വസനീയമാംവിധം ആവേശകരമായിരിക്കും. എം.എല്‍.സി ഇപ്പോള്‍ കളിക്കളത്തിലായതിനാല്‍, ആഗോളതലത്തില്‍ നിരവധി അത്ഭുതകരമായ ലീഗുകള്‍ ഉണ്ട്. ചാമ്പ്യന്‍സ് ലീഗ് ഒരു തിരിച്ചുവരവ് നടത്തണമെന്ന് എനിക്ക് തോന്നുന്നു,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
Content Highlight: Akash Chopra Believes Champions Trophy Will Come Back