2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബി.സി.സി.ഐ ഡിസംബര്‍ 20ന് പ്രഖ്യാപിച്ചിരുന്നു. ടീം വിവരം പുറത്ത് വന്നപ്പോള്‍ ഏറെ അപ്രതീക്ഷിതമായ ഒഴിവാക്കലുകളും ഉള്‍പ്പെടുത്തലുകളുമുണ്ടായിരുന്നു. വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതും പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തിയതും ഇതില്‍ ഒന്നായിരുന്നു.
ഒപ്പം, യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും ടീമില്‍ ഇടം കണ്ടെത്താതിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ടീമില്‍ ഇടം പിടിക്കാത്ത താരങ്ങളെ വെച്ച് ഒരു ആള്‍ട്ടര്‍നേറ്റിവ് ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ആകാശ് ചോപ്ര. Photo: Hardikian/x.com
ചോപ്രയുടെ ടീമില്‍ യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് എന്നിവരും ഇടം കണ്ടെത്തി.
എന്നാല്‍, ശുഭ്മന്‍ ഗില്ലിനെ തന്റെ ടീം സ്‌ക്വാഡില്‍ നിന്നും ചോപ്ര ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളോളം ഇന്ത്യന്‍ ടി – 20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന താരത്തിന് ചോപ്രയുടെ ടീമിലും ഇടം കണ്ടെത്താന്‍ സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം.
ശുഭ്മൻ ഗിൽ. Photo: Mufaddal Vohra/x.com
ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ജിതേഷ് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, കൃണാല്‍ പാണ്ഡ്യ, ദീപക് ചഹര്‍, യൂസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍.
നേരത്തെ, മികച്ച ഫോമിലായിരുന്നു സഞ്ജു സാംസണിനെയും യശസ്വി ജെയ്സ്വാളിനെയും പിന്തള്ളിയാണ് ഇന്ത്യന്‍ ടീമില്‍ ഗില്‍ ഓപ്പണറായിരുന്നത്. ഏറെ കാലത്തിന് ശേഷം ടീമില്‍ ഇടം കണ്ടെത്തിയ താരത്തിന്റെ തിരിച്ചുവരവാകട്ടെ വൈസ് ക്യാപ്റ്റനായായുമായിരുന്നു. അന്ന് ഈ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlight: Akash Chopra picks alternate squad for T20 World Cup 2026, Shubman Gill misses out Again