| Tuesday, 14th October 2025, 4:11 pm

ഇ.ഡി സമൻസ് വിവാദം; മാധ്യമങ്ങൾ മലർന്ന് കിടന്ന് തുപ്പിയാലും പിണറായിക്ക് ഒന്നുമില്ല: എ.കെ. ബാലൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകനെതിരെയുള്ള ഇ.ഡി സമൻസിനെതിരെ ചോദ്യങ്ങളുമായി മുതിർന്ന സി.പി.ഐ.എം നേതാവ് എ.കെ ബാലൻ.

മകന് ഇ.ഡി. സമൻസ് ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതുതന്നെയാണ് തനിക്കും പറയാനുള്ളതെന്നും എ.കെ ബാലൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിണറായി വിജയൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കേസാണിതെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി നൽകിയ സമൻസ് വെബ്സൈറ്റിലുണ്ടെങ്കിൽ അതിൽ തുടർനടപടികളെടുക്കാത്തതിൽ ഇ.ഡി മറുപടി പറയണമെന്നും എ.കെ ബാലൻ പറഞ്ഞു.

വിജിലൻസും സിബിഐയും ഹൈക്കോടതിയും തള്ളിയ ഒരു കേസാണ് ലാവലിൻ കേസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൻസ് വന്നതിന് പ്രതിയാക്കാത്തത് എന്തുകൊണ്ടാണെന്ന് പിണറായിയാണോ ചോദിക്കേണ്ടതെന്നും എ.കെ ബാലൻ ചോദ്യമുയർത്തി. മാധ്യമങ്ങൾ കുറേ വെള്ളം കുടിപ്പിക്കാൻ നോക്കിയതാണല്ലോ മാധ്യമങ്ങൾ മലർന്ന് കിടന്ന് തുപ്പിയാലും പിണറായിക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: AK Balan raised questions about the ED summons against Chief Minister Pinarayi Vijayan’s son.

We use cookies to give you the best possible experience. Learn more