| Friday, 26th October 2018, 8:01 pm

പി.കെ ശശിയും എ.കെ ബാലനും ഒരു വേദിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ലൈംഗികപീഡനത്തില്‍ ആരോപണം നേരിടുന്ന പി.കെ ശശി എം.എല്‍.എയും ആരോപണം അന്വേഷിക്കാന്‍ സി.പി.ഐ.എം നിയോഗിച്ച കമ്മീഷന്‍ അംഗവും മന്ത്രിയുമായ എ.കെ ബാലനും ഒരു വേദിയില്‍.  തച്ചന്‍പാറയിലെ പാര്‍ട്ടിവേദിയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്നത്.

പാര്‍ട്ടിയില്‍ ഒരു വിഭാഗമുയര്‍ത്തിയ എതിര്‍പ്പിനെ മറികടന്നാണ് ശശി പരിപാടിക്കെത്തിയത്.

നേരത്തെ ഇരുവര്‍ക്കുമെതിരെ പാലക്കാട് മണ്ണാര്‍ക്കാട്ടും തച്ചമ്പാറയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും നീതിദേവതയും ഒരേ വേദിയിലെന്നായിരുന്നു പോസ്റ്ററിലെ പരിഹാസം.

ALSO READ: ശബരിമലയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.ഐ.എം; ഒമ്പത് ജില്ലകളിലെ വിശദീകരണയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

“നിങ്ങള്‍ക്കീ പാര്‍ട്ടിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന” മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗവും പോസ്റ്ററിലുണ്ട്.

സി.പി.ഐ വിട്ട് സി.പി.ഐ.എമ്മിലേക്ക് വരുന്നവര്‍ക്കുള്ള സ്വീകരണചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്. പി.കെ.ശശിയ്ക്ക് പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണകമ്മീഷനംഗം എ.കെ.ബാലനുമായി ശശി വേദി പങ്കിടുന്നതില്‍ തെറ്റില്ലെന്നും സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

അസാന്നിധ്യം വിവാദമാകുമെന്ന് കരുതിയാണ് പങ്കെടുക്കുന്നതെന്നും മറ്റ് വിവാദങ്ങള്‍ പാര്‍ട്ടിയ്ക്ക് പ്രശ്‌നമല്ലെന്നും എ.കെ ബാലന്‍ പറഞ്ഞു

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more