| Saturday, 7th November 2015, 4:17 pm

അടിയൊഴുക്കുകളാണ് തിരിച്ചടിക്ക് കാരണം: എ.കെ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ഉണ്ടായിട്ടുള്ള അടിയൊഴുക്കുകളാണ് തിരിച്ചടിക്ക് കാരണമായതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സംസ്ഥാനത്ത് എല്ലായിടത്തും ഒരു പോലെ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ പ്രാദേശികമായി ഒട്ടുമിക്ക സ്ഥലങ്ങളിലും അവസാന നിമിഷങ്ങളില്‍ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതില്‍ വിഷമമുണ്ടെങ്കിലും ഞെട്ടലില്ല. തുടര്‍ച്ചയായ ജയങ്ങളിലുണ്ടായ അമിത ആത്മവിശ്വാസം തിരിച്ചടിയായിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. വസ്തുനിഷ്ടമായും സത്യസന്ധമായും ഇക്കാര്യം പഠിച്ച് പരിഹാരങ്ങള്‍ കണ്ടെത്തുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യും. ജനവിധി മാനിക്കുന്നുവെന്ന് പറഞ്ഞ ആന്റണി വിജയികള്‍ക്ക് അഭിനന്ദനവും നേര്‍ന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് യു.ഡി.എഫിന് ഉണ്ടായത്. കേരളത്തിലാകമാനം എല്‍.ഡി.എഫ് മുന്നിട്ട് നിന്നപ്പോള്‍ പലയിടങ്ങളിലും ബി.ജെ.പിയും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യൂ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി ശക്തമായി മുന്നേറ്റമാണുണ്ടാക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more