താന്‍ ഒരു സിനിമക്കായി നടി ഉര്‍വശിയുടെ സംസാര രീതി റെഫറന്‍സ് ആക്കിയിരുന്നുവെന്ന് പറയുകയാണ് അജു വര്‍ഗീസ്. ഉര്‍വശി ‘അയ്യോ’യെന്ന് പറയുന്ന രീതിയാണ് താന്‍ റെഫറന്‍സ് ആക്കിയതെന്നും നടന്‍ പറയുന്നുണ്ട്.
അതേ റെഫറന്‍സ് ഉര്‍വശിയില്‍ നിന്ന് വേറെയും ആക്ടേഴ്‌സ് എടുത്തിട്ടുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അത് ആരാണെന്ന് താന്‍ പറയുന്നില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു. ട്രൂകോപ്പി തിങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഥാപാത്രങ്ങളുടെ റെഫറന്‍സിനെ കുറിച്ച് ചോദിച്ചാല്‍, ഏതോ ഒരു സിനിമയില്‍ ഞാന്‍ ഉര്‍വശി ചേച്ചിയുടെ ചില കാര്യങ്ങള്‍ റെഫറന്‍സാക്കിയിരുന്നു. അഭിനയം റെഫറന്‍സ് ആക്കിയെന്നല്ല കേട്ടോ ഞാന്‍ ഉദ്ദേശിച്ചത്.
അത് ആരാണെന്ന് ഞാന്‍ പറയുന്നില്ല, പേര് പറയുന്നില്ല. സീനിയര്‍ ആക്ടേഴ്സ് പോലും ഉര്‍വശി ചേച്ചിയില്‍ നിന്ന് ആ റെഫന്‍സ് എടുത്തിട്ടുണ്ട് എന്നതാണ് സത്യം (ചിരി). മലയാള സിനിമയില്‍ ആദ്യമായിട്ട് അത്രയും ഇന്നസെന്റായി ‘അയ്യോ’ എന്ന് പറയുന്നത് കൊണ്ടുവന്നത് ഉര്‍വശി ചേച്ചിയാകും,’ അജു വര്‍ഗീസ് പറഞ്ഞു.
താന്‍ എപ്പോഴും റെഫറന്‍സായി എടുക്കുന്നത് മറ്റ് സിനിമകളില്‍ തന്റെ കൂടെ തന്നെയുള്ളവര്‍ ചെയ്ത കഥാപാത്രമോ തന്റെ സീനിയേഴ്സ് ചെയ്തിട്ടുള്ള കഥാപാത്രമോ ആണെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
കുഞ്ഞിരാമായണം സിനിമയില്‍ കുട്ടനെന്ന കഥാപാത്രത്തിന് വേണ്ടിയുള്ള റെഫറന്‍സായി താന്‍ എടുത്തത് 1983ലെ സഞ്ജു ശിവറാമിന്റെ കഥാപാത്രമാണെന്നും അജു പറഞ്ഞു. അര്‍ജുന്‍ അശോകന്റെ രോമാഞ്ചത്തിലെ സൈക്കോ സിനുവില്‍ നിന്നാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലെ കഥാപാത്രത്തിന് റെഫറന്‍സ് എടുത്തതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Aju Varghese Talks About References Of Urvashi