| Tuesday, 12th August 2025, 12:03 pm

ഞാന്‍ നിവിനെ ചതിക്കുമെന്ന് മാത്രമറിഞ്ഞ് ചെയ്ത സീന്‍; മറ്റൊന്നും അറിഞ്ഞില്ല: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തില്‍ ഒരിക്കല്‍ പോലും പൊലീസോ മിലിട്ടറിയോ ആകുമെന്ന് തനിക്ക് ഒരു വിശ്വാസവും ഇല്ലായിരുന്നുവെന്ന് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. സിനിമയില്‍ അത്തരം റോളിലേക്ക് വിളിക്കുമെന്ന് താന്‍ കരുതിയതല്ലെന്നും അദ്ദേഹം പറയുന്നു.

ഓം ശാന്തി ഓശാന എന്ന സിനിമയില്‍ ഒരു സീനില്‍ മിലിട്ടറി ഉദ്യോഗസ്ഥനായി നിവിന്‍ പോളിയുടെ കൂടെ അജു വര്‍ഗീസ് അഭിനയിച്ചിരുന്നു. എന്നാല്‍ ആ സീന്‍ എങ്ങനെയാണ് സിനിമയില്‍ വരുന്നതെന്ന ധാരണ തനിക്ക് ഉണ്ടായിരുന്നില്ലെന്ന് നടന്‍ പറഞ്ഞു.

ആ സിനിമയില്‍ തന്നെ ഒരുപാട് എക്‌സൈറ്റ് ചെയ്യിച്ച കാര്യം മിലിട്ടറി വേഷമായിരുന്നുവെന്നും അജു കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

ഓം ശാന്തി ഓശാന സിനിമയില്‍ എനിക്ക് നല്ല മിലിട്ടറി വേഷം ലഭിച്ചിരുന്നു. ഞാന്‍ അന്ന് കുറേ ഫോട്ടോ എടുത്തുവെച്ചു. അതില്‍ നിവിനെ ചതിക്കുന്നതാണ് ഞാനെന്ന് മാത്രം എനിക്ക് മനസിലായി. പക്ഷെ സിനിമയില്‍ അത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു (ചിരി),’ അജു വര്‍ഗീസ് പറഞ്ഞു.

സിനിമയുടെ കഥ പറയുമ്പോള്‍ താന്‍ പൂര്‍ണമായും ശ്രദ്ധിച്ചിരുന്നില്ലെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. സിനിമ ചെയ്യുന്നത് മികച്ച ആളാണെന്ന ബോധ്യം തനിക്ക് ഉണ്ടായിരുന്നുവെന്നും അഞ്ചോ ആറോ ദിവസം മാത്രമായിരുന്നു തനിക്ക് അഭിനയിക്കാന്‍ ഉണ്ടായിരുന്നതെന്നും അജു കൂട്ടിച്ചേര്‍ത്തു.

ഓം ശാന്തി ഓശാന:

ജൂഡ് ആന്തണി ജോസഫ് സഹ-രചനയും സംവിധാനവും നിര്‍വഹിച്ച് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഓം ശാന്തി ഓശാന. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ഈ സിനിമയില്‍ നസ്രിയയാണ് നായികയായി എത്തിയത്.

ഒപ്പം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. 2014ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന ഓം ശാന്തി ഓശാനയിലൂടെ നസ്രിയക്ക് ആ വര്‍ഷം മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു.


Content Highlight: Aju Varghese Talks About His Role In Ohm Shanthi Oshaana Movie

We use cookies to give you the best possible experience. Learn more