തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെയും അവയ്ക്ക് നൽകുന്ന വേറിട്ട സ്റ്റൈലിഷ് ലുക്കിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അജു വർഗീസ്. ഹാസ്യവേഷങ്ങൾക്കപ്പുറം വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് അജു വർഗ്ഗീസ്.
സിനിമ തെരഞ്ഞെടുക്കുമ്പോൾ സ്ക്രിപ്റ്റ് വായിക്കുന്ന പതിവില്ലെന്ന് അജു മുൻപേ തുറന്നു പറഞ്ഞ കാര്യമാണ്. ഇപ്പോൾ തന്റെ പുതിയ ചിത്രം ‘മൂൺ വാക്ക്’ അതേ രീതിയിലാണ് തെരഞ്ഞെടുത്തതെന്നും താരം പറയുന്നു. കൂടാതെ വെള്ളിമൂങ്ങ സിനിമയുടെ കഥ കേൾക്കുമ്പോൾ താൻ ഉറങ്ങിപോയിരുന്നെന്നും അജു പറഞ്ഞു.
എഡിറ്റോറിയൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
Official poster, Photo: YouTube/ IMDb
‘എനിക്ക് അവരെ വിശ്വാസമാണ്. സത്യം പറയട്ടെ, കഥ കേൾക്കുമ്പോൾ ഞാൻ ഉറങ്ങി പോകും. വെള്ളിമൂങ്ങ സിനിമയുടെ കഥ കേൾക്കുന്ന സമയത്തും ഞാൻ ഉറങ്ങിപ്പോയിട്ടുണ്ട്. പരസ്പരം സംസാരിക്കുകയാണെങ്കിൽ കുഴപ്പമില്ല, പക്ഷേ കഥ കേട്ടുകൊണ്ടിരിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. കഥ പറയുമ്പോൾ ഞാൻ ഉറങ്ങി പോയാൽ അത് അവരെ ഇൻസൽട്ട് ചെയ്യുന്നതിന് തുല്യമാകും. അതുകൊണ്ടാണ് ഞാൻ സ്ക്രിപ്റ്റ് കേൾക്കാത്തത്,’എന്നാണ് അജു പറഞ്ഞത്.
അതേസമയം, ‘മൂൺ വാക്’ സിനിമയിലെ അജുവിന്റെ ക്യാരക്ടർ ലുക്ക് ഇതിനകം പുറത്തുവന്നിട്ടുണ്ട്. സ്റ്റൈലിഷ് ആറ്റിറ്റ്യൂഡോടെ അവതരിപ്പിച്ച ക്യാരക്ടർ പോസ്റ്റർ നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
Age is just a number, ഏതാ ഈ യൂത്ത് എനർജി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് കീഴിൽ നിറയുന്നത്. ചിത്രത്തിൽ ലോർഡ് ജോക്കോവിച്ച് എന്ന കഥാപാത്രമായാണ് അജു എത്തുന്നത്.
അജു വർഗീസിനൊപ്പം അർജുൻ അശോകൻ ലൂണ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. സുഷ്മിത നായക്, സ്വാമിനാഥൻ, നിമിഷ ചെങ്ങപ്പ, സന്തോഷ് ജേക്കബ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
അജുവിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം അഖിൽ സത്യൻ സംവിധാനം ചെയ്ത
സർവ്വം മായയാണ്. നിവിൻ പോളി നായകനായ ചിത്രത്തിൽ രൂപേഷ് നമ്പൂതിരി എന്ന കഥാപാത്രമായാണ് അജു വർഗ്ഗീസ് എത്തിയത്.
Content Highlight: Aju Varghese talks about his film