തനിക്ക് പാട്ട് പാടാനുള്ള മോഹത്തെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്.
പാടാന്‍ നല്ല ആഗ്രഹമുണ്ടെന്നും പക്ഷേ, താളബോധമില്ലെന്നും അദ്ദേഹം പറയുന്നു. തട്ടത്തിന്‍ മറയത്തില്‍ അഭിനയിക്കുമ്പോള്‍ പാടാന്‍ ചാന്‍സ് ചോദിച്ചുവെന്നും അപ്പോള്‍ ഷാന്‍ റഹ്‌മാന്‍ ഓടിച്ചുവിട്ടെന്നും ആ മോഹവുമായി നടക്കുമ്പോള്‍ ബിജിബാല്‍ ഒരു സീക്വന്‍സില്‍ തന്നെ പാടിച്ചിരുന്നുവെന്നും അജു പറഞ്ഞു.
ഗുരുവായൂര്‍ അമ്പലനടയിലെ പാട്ടിനെ പറ്റി സംവിധായകന്‍ വിപിന്‍ദാസ് വിളിച്ചപ്പോള്‍ പ്രമദവനം പോലെയുള്ള പാട്ടാണെന്ന് വിചാരിച്ച് ഒഴിഞ്ഞുമാറിയെന്നും വിനായക് ശശികുമാറിന്റെ വരികള്‍ വായിച്ചപ്പോള്‍ ഗാനം ഒരുപാടിഷ്ടപ്പെട്ടെന്നും അദ്ദേഹം പറയുന്നു. ആക്ഷന്‍ സോങിന്റെ മട്ടില്‍ പിടിക്കാം എന്ന് താനാണ് പറഞ്ഞതെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധാ കാമുകാ’ എന്ന പാട്ട് കരിയറില്‍ ഒരുപാട് ഗുണം ചെയ്തുവെന്നും ഒപ്പം വിമര്‍ശനങ്ങള്‍ ഉണ്ടായിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്. താനാണ്
തരംഗിണി’യുടെ പാട്ടുകള്‍ കേട്ടുവളര്‍ന്ന കുട്ടിക്കാലമായിരുന്നു. പാടാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷേ, താളബോധമില്ല. തട്ടത്തിന്‍ മറയത്തില്‍ അഭിനയിക്കുമ്പോള്‍ പാടാന്‍ ചാന്‍സ് ചോദിച്ചപ്പോള്‍ ഷാന്‍ റഹ്‌മാന്‍ ഓടിച്ചുവിട്ടു. ആ മോഹവുമായി നടക്കുമ്പോള്‍ ബിജിബാല്‍ സര്‍ ഒരു സീക്വന്‍സ് പാടിച്ചു, കെ എല്‍ പത്ത് എന്ന സിനിമയില്‍. എനിക്കൊപ്പം നീരജ് മാധവും ഉണ്ടായിരുന്നു. പിന്നെ, ഗോപിച്ചേട്ടന്‍ (ഗോപി സുന്ദര്‍) അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു പാടിച്ചു. പാടി എന്നല്ല ഓരോ വരിയും പറഞ്ഞു, അതാണ് ശരി.
ഗുരുവായൂര്‍ അമ്പലനടയിലേക്ക് സംവിധായകന്‍ വിപിന്‍ദാസ് വിളിച്ചപ്പോള്‍ പറഞ്ഞത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇരുന്ന് ഭാഗവതര്‍ പാടുന്നു.’ ‘പ്രമദവനം’ പോലെ വല്ല പാട്ടുമായിരിക്കും. കൂട്ടിയാല്‍ കൂടില്ലെന്ന് പറഞ്ഞൊഴിഞ്ഞു. വിനായക് ശശികുമാറിന്റെ വരികള്‍ വായിച്ചപ്പോള്‍ ഒരുപാടിഷ്ടപ്പെട്ടു. ആക്ഷന്‍ സോങിന്റെ മട്ടില്‍ പിടിക്കാം എന്ന് ഞാനാണു പറഞ്ഞത്.
ആ പാട്ട് കരിയറില്‍ ഗുണം ചെയ്തു, അഞ്ചു വയസുള്ള കുട്ടികള്‍ എന്റെ സിനിമകള്‍ അധികം കണ്ടിട്ടില്ല. അവരുടെ മനസ്സിലേക്ക് മുഖം പതിയാന്‍ ‘കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധാ കാമുകാ’ എന്ന പാട്ട് സഹായിച്ചു. വിമര്‍ശനങ്ങളും ഉണ്ടായി. പാട്ടില്‍ കംസനെ മാമന്‍ എന്ന് വിളിച്ചത് പ്രശ്‌നമാക്കിയവരുണ്ട്. പിതാവിനെ അച്ഛാ എന്ന് വിളിക്കും പോലെ മാതാവിനെ അമ്മേ എന്ന് വിളിക്കും പോലെ അമ്മാവനെ മാമാ എന്ന് വിളിച്ചു. എല്ലാം ഒരേ അര്‍ത്ഥമായാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ അജു വര്‍ഗീസ് പറയുന്നു.
Content highlight: Aju Varghese talks about his desire to sing.