| Wednesday, 15th July 2026, 9:53 am

മമ്മൂക്കയെപ്പോലൊരു വലിയ കലാകാരൻ അവസരങ്ങൾ ചോദിച്ചുവാങ്ങുമ്പോൾ നമ്മളെന്തിന് മടിക്കണം: അജു വർഗീസ്.

നന്ദന. ടി

മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, പിന്നീട് ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. ഇപ്പോഴിതാ സിനിമയിൽ അവസരങ്ങൾ തേടിപ്പോകേണ്ടതിന്റെ ആവശ്യകതയെകുറിച്ചുള്ള അഭിപ്രായം പങ്കവെക്കുകയാണ് നടൻ. യു. ഇൻ.യു എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

‘കല നമ്മളെയൊക്കെ തെരഞ്ഞെടുത്തു എന്ന് പറയാനാണ് എനിക്ക് താത്പര്യം. കാരണം, അവിടെ നമുക്ക് കല ചൂസ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഇല്ല, ഓരോ അരിമണിയുടെ പുറത്തും അത് ആർക്കുള്ള ഭക്ഷണമാണ് എന്ന് എഴുതിയിരിക്കുന്നത് പോലെയാണത്. പക്ഷേ, ഈ കല നമ്മളെ തെരഞ്ഞെടുത് കഴിഞ്ഞതിനു ശേഷം അതിനൊരു പ്രത്യേക ശീലമുണ്ട്, പിന്നെ അത് നമ്മളെ അങ്ങ് വിടും. അപ്പോൾ നമ്മൾ വിചാരിക്കും ഇതെന്ത് പരിപാടിയാണ് എന്ന്. ഇതൊരു പരീക്ഷണമാണ്, അത് വിജയിച്ചാൽ മതി. അത് എപ്പോഴും ഉണ്ടാകണമെന്നില്ല, കുറെ കഴിഞ്ഞാൽ അത് മാറും, ചിലപ്പോൾ പിന്നെയും വരും.

എന്റെ കാര്യത്തിൽ മലർവാടി ആർട്സ് ക്ലബ്  എന്ന സിനിമയായിരുന്നു ആ പരീക്ഷണം. ആ സിനിമ കഴിഞ്ഞിട്ടാണ് ഞാൻ പിന്നെ മറ്റുള്ളവരുടെ അടുത്ത് പോയി കൂടുതൽ അവസരങ്ങൾ ചോദിച്ചു തുടങ്ങിയത്. എന്നാൽ  പിന്നീട എല്ലാ തരത്തിലുമുള്ള സിനിമകൾ ചെയുന്നത് കുറച്ചപ്പോൾ, മൊത്തത്തിലുള്ള അവസരങ്ങളുടെ എണ്ണവും കുറഞ്ഞു. കാരണം നമ്മൾ ഇങ്ങനെ ചിലതിനോട് നോ പറയുമ്പോൾ നമ്മളെ ആളുകൾ സമീപിക്കുന്നത് കുറയും.

അങ്ങനെയുള്ള സമയത്ത് നമ്മൾ അവസരങ്ങൾ തേടിപ്പോകണം. അതിന് എനിക്ക് വലിയ രീതിയിലുള്ള ധൈര്യം തന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കലാകാരന്മാരിൽ ഒരാളായ മമ്മൂക്ക തന്നെയാണ്. താൻ സിനിമയിൽ അവസരങ്ങൾ ചോദിക്കാറുണ്ട് എന്ന് അദ്ദേഹം തുറന്നു പറഞ്ഞപ്പോഴാണ് മലയാളി അതറിഞ്ഞത്. അദ്ദേഹം സിനിമകൾ ഇല്ലാഞ്ഞിട്ടല്ല അവസരങ്ങൾ ചോദിക്കുന്നത്, മറിച്ച്, നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയാണ്, അല്ലെങ്കിൽ നല്ല സിനിമകൾ രൂപപ്പെടാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോഴാണ് നമ്മളൊക്കെ ചിന്തിച്ചു തുടങ്ങിയത് അവസരം ചോദിക്കുന്നത് അത്ര നാണക്കേടുള്ള കാര്യമല്ല എന്ന്. എന്റെ കാര്യത്തിലും അന്ന് ആ ഒരു ഷെൽ ബ്രേക്ക് ആകുന്നത് അങ്ങനെയാണ്.

സൈജു കുറുപ്പ് ഈയടുത്ത് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് കടമല്ലല്ലോ ചോദിക്കുന്നത്, അവസരമല്ലേ, ഒരു ജോലി തരാമോ എന്നല്ലേ എന്നാണ്. ഈ രണ്ടുപേരും കാരണം ഞാൻ എല്ലാവരോടും ഇപ്പോൾ അവസരങ്ങൾ ചോദിക്കാറുണ്ട്. ജോലി തരുമോ എന്ന് ചോദിക്കാൻ പറ്റും, പക്ഷേ ‘താടാ’ എന്ന് പറയാൻ പറ്റില്ലല്ലോ. അഭിനേതാക്കൾ മാത്രമല്ല, ഒരു ജോലിയില്ലാത്ത ആളാണെങ്കിൽ ഒരു ജോലി കണ്ടെത്താൻ ശ്രമിക്കുക, ഒരു ജോലിയുള്ള ആളാണെങ്കിൽ ഇതിലും നല്ലൊരു ജോലിക്ക് വേണ്ടി ശ്രമിക്കുക,’ അജു വർഗീസ് പറഞ്ഞു.

Content Highlight: Aju varghese talks about asking oppurtunities in movies

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more