| Tuesday, 30th December 2025, 4:14 pm

ലോർഡ് ജോക്കോവിച്ച് എത്തി; മൂൺ വാക്ക് ക്യാരക്ടർ ലുക്കിൽ അജുവിന് കയ്യടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രഭുദേവയുടെ വരാനിരിക്കുന്ന എന്റർടെയ്‌നർ ചിത്രം ‘മൂൺ വാക്കി’ലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നതോടെ, സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ക്യാരക്ടറാണ് അജു വർഗ്ഗീസിന്റെത്. ചിത്രത്തിൽ ‘ലോർഡ് ജോക്കോവിച്ച്’ എന്ന കഥാപാത്രമായാണ് അജു എത്തുന്നത്. അജുവിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടതോടെ നിരവധി കമെന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്. പോസ്റ്റർ കണ്ട ആരാധകർ കഥാപാത്രത്തിനേക്കാൾ ശ്രദ്ധിച്ചത് അജുവിന്റെ വേറിട്ട പുതിയ സ്റ്റൈലും എനർജിയുമാണ്.

സ്റ്റൈലിഷ് ആറ്റിറ്റ്യൂഡോടെ പുറത്തിറങ്ങിയ അജുവിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. Age is just a number, അജു വർഗീസ് ageing നെ തോൽപ്പിക്കുന്നു, ഏതാ ഈ യൂത്ത് എൻർജി തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

അർജുൻ അശോകൻ, പ്രഭുദേവ,Photo: Arjun Ashokan/ Facebook

വർഷങ്ങളായി മലയാള സിനിമയിൽ നിറ സാന്നിധ്യമായ അജു, ഇപ്പോഴും പുതുമയോടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. കോമഡി കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്തുകൊണ്ടിരുന്ന അജു പിന്നീട് ക്യാരക്ടർ റോളുകളിലും നിറഞ്ഞിരുന്നു.

ചിത്രത്തിൽ പ്രഭുദേവ യുവ ചലച്ചിത്ര നൃത്തസംവിധായകൻ ബാബൂട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇരട്ടവേഷം ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന യോഗി ബാബു, അതിനൊപ്പം ‘ദുബായ് മാത്യു’ എന്ന മൂന്നാമത്തെ വേഷത്തിലും എത്തുന്നുവെന്നതാണ് മറ്റൊരു സർപ്രൈസ്.

നിരവധി താരങ്ങളും വ്യത്യസ്ത ലുക്കിലുള്ള ക്യാരക്ടറുകളും ഒന്നിക്കുന്ന ‘മൂൺ വാക്ക്’ ഒരു ഫുൾ എന്റർടെയ്‌നർ ആയിരിക്കുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.

അജു വർഗീസിനൊപ്പം അർജുൻ അശോകൻ ലൂണ എന്ന ക്യാരക്ടറിലും സുഷ്മിത നായക്, സ്വാമിനാഥൻ , നിഷ്മ ചെങ്ങപ്പ, സന്തോഷ് ജേക്കബ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ രചനയും സംവിധാനവും ചെയ്തത് ബിഹൈൻഡ്‌വുഡ്‌സ് സ്ഥാപകനായ മനോജ് എൻ‌.എസ് ആണ്. ഒരു ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ചിത്രം 2026 മെയ് മാസത്തിൽ തീയേറ്ററുകളിലെത്തും.

Content Highlight: Aju Varghese’s character look from the movie Moonwalk has been revealed.

We use cookies to give you the best possible experience. Learn more