| Monday, 4th August 2025, 9:48 pm

ഇതൊരു നല്ല വര്‍ക്കാണെന്ന് മമ്മൂക്ക; ആ ഒരു മെസേജ് മതിയായിരുന്നു എനിക്ക്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിക്കുകയും പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടനാണ് അജു വര്‍ഗീസ്. തുടക്കത്തില്‍ ഹാസ്യവേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന അദ്ദേഹം പിന്നീട് സീരിയസ് റോളുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചു. മലയാളത്തിന് പുറമെ അദ്ദേഹം തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

റാം രചനയും സംവിധാനവും നിര്‍വഹിച്ച പറന്ത് പോ എന്ന ചിത്രത്തില്‍ അജുവും ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ കണ്ട് മമ്മൂട്ടി മെസേജ് അയച്ച അനുഭവം പങ്കുവെക്കുകയാണ് അജു വര്‍ഗീസ്.

പറന്ത് പോ കണ്ടതിന് ശേഷം എനിക്ക് മമ്മൂട്ടി സാറില്‍ നിന്നൊരു മെസേജ് കിട്ടി. എന്റെ പതിനഞ്ച് വര്‍ഷത്തെ കരിയറില്‍ എനിക്ക് ആദ്യമായിട്ടാണ് അങ്ങനെയൊരു മേസേജ് ലഭിക്കുന്നത്. അതും ഒരു തമിഴ് സിനിമക്ക്, അഞ്ച് മിനിറ്റില്‍ കുറവുള്ള ഒരു വേഷത്തിന്.

നിങ്ങളുടെ സംവിധായകനോ എഴുത്തുകാരനോ നിങ്ങളുടെ കഥാപാത്രത്തെ സിനിമയില്‍ എവിടെയാണ് പ്ലേസ് ചെയ്യേണ്ടതെന്ന് വ്യക്തമായി അറിയുകയാണെങ്കില്‍ ഒരു കഥാപാത്രത്തിന്റെ ദൈര്‍ഘ്യമോ അല്ലെങ്കില്‍ അതിന്റെ സ്‌ക്രീന്‍ ടൈമോ ഒരിക്കലും മാറ്റര്‍ ചെയ്യില്ല.

ഏത് ആക്ടറാണെങ്കിലും അദ്ദേഹത്തിന് അവിടെ ഒരു പാസിങ്ങ് ഷോട്ട് മാത്രമേ ഉള്ളുവെങ്കിലും അയാളുടെ ഒരു സംഭാവന ആ നരേറ്റിവില്‍ ഉണ്ടാകും. ഇതൊരു നല്ല വര്‍ക്കാണെന്നാണ് മമ്മൂക്ക പറഞ്ഞത്. ‘ഞാന്‍ പറന്തു പോ കണ്ടിരുന്നു നല്ല സിനിമയായിരുന്നു’ എന്ന്. അത്രയും മതി എനിക്ക്. ആവശ്യത്തില്‍ അധികമാണ്. കാരണം ആ മെസേജ് വരുന്നത് ലോകത്തിലെ തന്നെ മികച്ച ഒരു നടനില്‍ നിന്നാണ്,’

Content Highlight: Aju Varghese is sharing his experience of Mammootty sending him a message after watching the movie paranth po

We use cookies to give you the best possible experience. Learn more