| Wednesday, 9th July 2025, 1:04 pm

തട്ടത്തിന്‍ മറയത്തിലെ അബ്ദു റിപ്പീറ്റ് ചെയ്യണമെന്ന് തോന്നിയിട്ടില്ല; പക്ഷേ വടക്കന്‍ സെല്‍ഫി അങ്ങനെയല്ല: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 145ല്‍ അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. അജുവിന്റെ കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് തട്ടത്തിന്‍ മറയത്ത് (അബ്ദു), ഒരു വടക്കന്‍ സെല്‍ഫി (ഷാജി) എന്നീ സിനിമകളിലേത്.

തട്ടത്തിന്‍ മറയത്തിലെ തന്റ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ അജു വര്‍ഗീസ്. തട്ടത്തിന്‍ മറയത്തിലെ കഥാപാത്രം പോലെ ഒന്നേ ഉള്ളുവെന്നും വടക്കന്‍ സെല്‍ഫിയിലെ കഥാപാത്രം പോലെയല്ല ഇതിലെ കഥാപാത്രമെന്നും അദ്ദേഹം പറയുന്നു. അബ്ദു എന്ന കഥാപാത്രം തനിക്ക് റിപ്പീറ്റ് ചെയ്യാന്‍ ആഗ്രഹമുള്ള ഒന്നല്ലെന്നും എന്നാല്‍ വടക്കന്‍ സെല്‍ഫിയിലെ ഷാജി തനിക്ക് വീണ്ടും ചെയ്യാന്‍ തോന്നുന്ന ഒന്നാണെന്നും അജു വര്‍ഗീസ് പറഞ്ഞു.

അബ്ദു വളരെ ശുദ്ധനാണെന്നും അത്രയം ശുദ്ധനെ തനിക്കിനി അഭിനയിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറയുന്നു. തട്ടത്തിന്‍ മറയത്തിലെ കഥാപാത്രത്തിനായി ഡയറ്റിങ്ങ് ഉള്‍പ്പടെ ഒരുപാട് കാര്യങ്ങള്‍ വിനീത് ശ്രീനിവാസന്‍ ചെയ്യിപ്പിച്ചിട്ടുണ്ടെന്നും അജു കൂട്ടി ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

തട്ടത്തിന്‍ മറയത്തുപോലെ ഒന്നേ ഉള്ളു. വടക്കന്‍ സെല്‍ഫിയിലെ കഥാപാത്രം പോലെയല്ല തട്ടത്തിന്‍ മറയത്തിലെ കഥാപാത്രം. തട്ടത്തിന് മറയത്ത് എനിക്ക് അങ്ങനെ റിപ്പീറ്റ് ചെയ്യണമെന്ന് തോന്നിയിട്ടുള്ള വേഷങ്ങളില്‍ ഒന്നല്ല. പക്ഷേ വടക്കന്‍ സെല്‍ഫി അങ്ങനെയാണ്. ഒരു കള്ളത്തരമൊക്കെയുള്ള ആളാണ് ഷാജി. അബ്ദു എന്ന കഥാപാത്രം ഭയങ്കര ശുദ്ധനാണ്.

അത്രയും ശുദ്ധനെ എനിക്ക് അഭിനയിക്കാന്‍ താത്പര്യമില്ല. പിന്നെ ഒട്ടും റിലേറ്റബിള്‍ അല്ല. അബ്ദു എന്ന കഥാപാത്രത്തിനായി അന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. വിനീത് എന്നെയും നിവിനെയും ഒരുപാട് ഡയറ്റിലൂടെയൊക്കെ കൊണ്ടുപോയിട്ടുണ്ട്. നോണ്‍ വെജില്ലാതെ എല്ലാ ദിവസവും ഓറഞ്ച് തരുകയും മറ്റുമൊക്കെ ചെയ്തിട്ടുണ്ട്,’ അജു വര്‍ഗീസ് പറയുന്നു.

Content highlight: Aju varghese about his  character in Thattathin Marayathu

We use cookies to give you the best possible experience. Learn more