| Sunday, 26th July 2026, 8:34 pm

തട്ടത്തിൻ മറയത്ത് എന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവ്, 'പ്ലൂട്ടോ'യോട് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നു: അജു വർഗീസ്

അമര്‍നാഥ് എം.

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക് കടന്നുവന്ന നടനാണ് അജു വർഗീസ്. തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, മിന്നൽ മുരളി, സർവ്വം മായ തുടങ്ങിയ ഒട്ടനവധി സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ തട്ടത്തിൻ മറയത്ത് തന്റെ ജീവിതത്തിലെ ഒരു ടേണിങ് പോയിന്റായ സിനിമയാണെന്ന് താരം പറഞ്ഞു.

അജു വർഗീസ്.photo.screen grab/youtube

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പ്ലൂട്ടോയുടെ പ്രമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.

തട്ടത്തിൻ മറയത്ത് ആയിരുന്നു ജീവിതത്തിൽ ഒരു ടേണിങ് പോയിന്റായ സിനിമ. മലർവാടി ആർട്സ് ക്ലബ് കഴിഞ്ഞതിന് ശേഷം തട്ടത്തിൻ മറയത്ത് ആണ് എന്റെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയതെന്ന്’ താരം പറഞ്ഞു. പ്ലൂട്ടോയിലെ തമ്പി എന്ന എന്റെ കഥാപാത്രം വേറിട്ട സ്വഭാവമുള്ള ഒരാളാണ്.

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രത്യേകതയും വ്യത്യസ്തമായ സ്വഭാവവുമുണ്ട്. ട്രെയ്ലറിൽ കാണുന്ന തമ്പിയുടെ രൂപം പോലെ തന്നെ, അദ്ദേഹത്തിന്റെ ശബ്ദവും കുറച്ച് ലൗഡാണ്.അത് പോലെ തന്നെ സിനിമയിലെ എന്റെ ഔട്ട്ഫിറ്റും ലുക്കും ബ്രില്ല്യന്റാണ് എന്നും താരം കൂട്ടിച്ചേർത്തു.

ടൈഗർ തമ്പി എന്നതാണ് പ്ലൂട്ടോ സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര്. നീരജിന്റെ കഥാപാത്രമായ വിക്കിക്കും എന്റെ കഥാപാത്രത്തിനും സിനിമയിൽ ഒരേ ലക്ഷ്യമാണ് ഉള്ളത്. അത് അൽത്താഫ് അഭിനയിക്കുന്ന കഥാപാത്രമായ ഏലിയനെ സ്വന്തമാക്കുക എന്നതാണ്.

സാധാരണയായി ഒരു പെൺ കഥാപാത്രത്തിന് വേണ്ടിയാണ് നായകനും വില്ലനും അടികൂടുന്നതെങ്കിൽ നമ്മുടെ സിനിമയിൽ അത് ഏലിയനു വേണ്ടിയാണ്. സിനിമയുടെ പ്രധാന ട്രാക്ക് എന്ന് പറയുന്നത് നീരജിന്റെ കഥാപാത്രവും ഏലിയനും തമ്മിലുള്ള സൗഹൃദമാണ്. വളരെ മനോഹരമായിട്ട് അത് സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നും അജു വർഗീസ് പറഞ്ഞു.

‘എന്റെ സിനിമാ കരിയറിൽ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് പ്ലൂട്ടോയോടാണ്. കാരണം, ചിത്രത്തിലെ തമ്പി എന്ന കഥാപാത്രത്തിന് ലഭിച്ച ഇൻട്രോ സീനാണ്. ഇന്നത്തെ കാലത്ത് ഒരു നടന് അത്തരമൊരു ഇൻട്രൊഡക്ഷൻ സീൻ ലഭിക്കുക എന്നത് വളരെ അപൂർവമാണ്. കോമഡി അഭിനയിച്ച് ഉണ്ടാക്കാൻ കഴിയുന്ന ഒന്നല്ല.  അടുത്തിടെ ജഗദീഷ് ചേട്ടൻ പറഞ്ഞതുപോലെ, കോമഡിക്കുള്ള സാഹചര്യങ്ങൾ ആദ്യം തിരക്കഥയിൽ ഉണ്ടായിരിക്കണം. അങ്ങനെയൊരു സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ മാത്രമേ ഒരു നടന് അതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയൂ.

ആ കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. തമ്പി എന്ന കഥാപാത്രത്തിലൂടെ അത് ചെയ്യാൻ എനിക്ക് സാധിച്ചു. അതിന് എനിക്ക് ഈ സിനിമയോട് ഒരുപാട് നന്ദിയുണ്ട്. പ്ലൂട്ടോയുടെ കഥ വളരെ ലളിതമാണ്. എന്നാൽ ചിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നത് അതിന്റെ കളർ ടോണും സംഗീതവും വിഷ്വൽ ട്രീറ്റ്മെന്റുമാണ് എന്ന് അജു വർഗീസ് പറഞ്ഞു.

എങ്കിലും ചന്ദ്രികേക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പ്ലൂട്ടോ ജൂലൈ 30-ന് പ്രദർശനത്തിനെത്തും. നീരജ് മാധവ്, അൽത്താഫ് സലിം, ആർഷ ബൈജു, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സയൻസ് ഫിക്ഷൻ–കോമഡി ഴോണറിലാണ് ഒരുങ്ങിയിരിക്കുന്നത്.

Content Highlight: Aju Varghese about his character in Thattathin Marayathu

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more