| Friday, 15th August 2025, 12:31 pm

പ്രിയംവദ കണ്ടാണ് ബേസിലിന്റെ സിനിമയില്‍ അഭിനയിക്കണം എന്ന് ആഗ്രഹിച്ചത്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇന്ന് അന്യഭാഷകളിലും ശ്രദ്ധേയനാണ്. റാം സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ പറന്ത് പോ എന്ന ചിത്രത്തിലും അജു അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ബേസില്‍ ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. ബേസില്‍ സംവിധാനം ചെയ്ത ഗോദ, കുഞ്ഞിരാമായണം, മിന്നല്‍ മുരളി എന്നീ സിനിമകളില്‍ അജു അഭിനയിച്ചിരുന്നു.

ബേസില്‍ തന്റെ ഫേവറിറ്റ് ഡയറക്ടര്‍ ആണെന്ന് പറഞ്ഞാണ് അജു തുടങ്ങുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘ബേസിലിന്റെ പ്രിയംവദ കാതരായണോ കണ്ടാല്‍ മതി. വേറ ഒന്നും കാണണ്ട. ഞാന്‍ ബേസില്‍ ജോസഫിന്റെ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചത് പ്രിയംവദ എന്ന ഷോര്‍ട്ട് ഫിലിം കണ്ടിട്ടാണ്. ബേസിലിന്റെ സിനിമയില്‍ നമ്മള്‍ക്ക് തരുന്ന ക്യാരക്ടേഴ്‌സ് ഫ്രീ ആയിട്ട് ചെയ്യാം. അത് കുഞ്ഞിരാമയണത്തില്‍ ആയിക്കോട്ടേ, മിന്നല്‍ മുരളി, ഗോദ ഏത് സിനിമയാണെമങ്കിലും ഒന്നും അറിയണ്ട ഫ്രീ ആയിട്ട് ചെയ്യാം.

അതിനെ നമ്മള്‍ക്ക് ഫ്രീഡം തന്ന്, ഒരു എക്‌സൈറ്റ്‌മെന്റ് തന്നാണ് അവന്‍ ചെയ്യിക്കുക. പുള്ളി തന്നെ ആസ്വദിക്കുന്നതും കാണാം. നമ്മള്‍ ചെയ്യുന്നത് ബേസില്‍ ആസ്വദിക്കും. വിനീതും അങ്ങനെ തന്നെയാണ്.

ഗോദ ഷൂട്ട് ചെയ്യുന്ന സമയത്ത് സിനിമയുടെ ആശയം ആയിരുന്നു നമ്മള്‍ക്ക് പ്രധാനപ്പെട്ടത്. ആ സബ്‌ജെക്ട് അടിപൊളിയാണെന്ന് എല്ലാര്‍ക്കും അറിയാം. ബേസില്‍ ഈ കഥ നരേറ്റ് ചെയ്തു. പക്ഷേ ഞങ്ങള്‍ക്കാര്‍ക്കും ഒരു വ്യക്തതയില്ലായിരുന്നു. അവന്റെയടുത്ത് ഞങ്ങള്‍ ഇത് മനസിലാകുന്നില്ല എന്ന് പറഞ്ഞു. എല്ലാം കഴിഞ്ഞ് ഷൂട്ടിന്റെ ദിവസം അവന്‍ ഞങ്ങള്‍ക്കൊരു നരേഷന്‍ തന്നു. ബേസിലിന്റെ നരേഷന്‍ അടിപൊളിയാണ്,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese about  Basil Joseph’s film making 

We use cookies to give you the best possible experience. Learn more