| Saturday, 30th August 2025, 7:52 pm

അവന് എന്താണ് പറയുന്നതെന്ന് മനസിലായില്ല; പകുതി ആത്മവിശ്വാസത്തോടെ അഭിനയിച്ചു: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇന്ന് അന്യഭാഷകളിലും ശ്രദ്ധേയനാണ്. തുടക്കത്തില്‍ ഹാസ്യവേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന അദ്ദേഹം പിന്നീട് സീരിയസ് റോളുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചു. മലയാളത്തിന് പുറമെ അദ്ദേഹം തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത് അജു ഭാഗമായ മലയാളം വെബ് സീരീസായിരുന്നു ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍. ഇപ്പോള്‍ സീരീസിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ചെയ്യുമ്പോള്‍ എനിക്കും വിഷ്ണുവിന്റെ ഇടയിലും ഒരു ക്ലാഷ് ഉണ്ടായിരുന്നു. എന്റെ മനസില്‍ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്നതില്‍ എന്റേതായൊരു സ്‌റ്റൈല്‍ ഉണ്ടായിരുന്നു. വിഷ്ണുവിന് അവന്റേതായ ഒരു ഐഡിയയും ആയിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു അപ്രോച്ച് ആയിരുന്നു വിഷ്ണുവിന് ഉണ്ടായിരുന്നത്. പുള്ളി എന്താണ് പറയുന്നത്, എന്താണ് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നേ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് പകുതി ആത്മവിശ്വാസത്തോടെയാണ് ഞാന്‍ അഭിനയിച്ചത്. കുറച്ച് അവന് പറയുന്നതുപോലെ ചെയ്യും, പിന്നെ എനിക്ക് മനസിലായതുപോലെ ഞാന്‍ ചെയ്യും. എനിക്ക് ഉറപ്പാണ് അതൊരു മോശമായിപ്പോയ സീനാണെന്ന്. പിന്നെ വിഷ്ണുവിനോട് കുറേ തവണ ഞാന്‍ ചോദിച്ചു അതൊന്ന് റീടേക്ക് എടുക്കുമോ എന്ന്. കുറേ സമയം എടുത്തു അത് ചെയ്യാന്‍. ഡബ്ബിങ്ങിലും എനിക്ക് കുറേ സമയം പോയി,’ അജു വര്‍ഗീസ് പറഞ്ഞു.

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍

വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത് ജിയോ ഹോട്ട്സ്റ്റാറില്‍ റിലീയായ സീരീസാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍. ഇതില്‍ നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി. കിഷന്‍, ആനന്ദ് മന്മഥന്‍, ആന്‍ സലീം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. 2025 ഫെബ്രുവരി 28നാണ് സീരിസ് റിലീസ് ചെയ്തിരുന്നത്.

Content Highlight: Aju varghes about love under construction  series  and about his director

We use cookies to give you the best possible experience. Learn more