| Wednesday, 22nd November 2023, 6:48 pm

ചാൻസ് ചോദിച്ച് മെസേജ് അയച്ചപ്പോൾ താങ്ക് യൂ എന്ന് മറുപടി; താങ്ക് യൂവിന് എനിക്കറിയാത്ത മീനിങ് ഉണ്ടോ എന്ന് ഗൂഗിളിൽ നോക്കി: അജു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ സീനിയർ സംവിധായകരോട് ചാൻസ് ചോദിക്കാറുണ്ടെന്ന് അജു വർഗീസ്. കൊവിഡിന് തൊട്ടുമുമ്പ് സത്യൻ അന്തിക്കാടിനോട് ചാൻസ് ചോദിച്ചുകൊണ്ട് മെസേജ് അയച്ചിരുന്നെന്ന് അജു വർഗീസ് പറഞ്ഞു. താൻ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെയാണ് വന്നതെന്ന് തുടങ്ങി ഒരു പാരഗ്രാഫിൽ മെസേജ് അയച്ചിരുന്നെന്നും അതിന് മറുപടി താങ്ക് യൂ എന്നായിരുന്നെന്നും അജു പറയുന്നുണ്ട്.

അതിന് ശേഷം ഗൂഗിളിൽ താങ്ക് യൂവിന് വേറെ അർത്ഥമുണ്ടോയെന്ന് നോക്കിയിരുന്നെന്നും അജു കൂട്ടിച്ചേർത്തു. ഭഗത് മാനുവലിന്റെ കൂടെ തങ്ങളുടെ പുതിയ ചിത്രമായ ഫീനിക്സിന്റെ വിശേഷങ്ങൾ മൈൽ സ്റ്റോൺ മേക്കേഴ്‌സുമായി പങ്കുവെക്കുകയായിരുന്നു അജു വർഗീസ്.

‘ചാൻസ് കിട്ടാത്ത സീനിയർ സംവിധായകരോട് ചാൻസ് ചോദിക്കാറുണ്ട്. കൊവിഡിന് തൊട്ടുമുമ്പ് സത്യൻ സാറിനോട് ഞാൻ മെസേജ് അയച്ചു ഞാൻ അജു വർഗീസ്, മലർവാടി ആർട്സ് ക്ലബ്ബിൽ നിന്നും വന്നതാണ് എന്നൊക്കെ പറഞ്ഞ് ഒരു പാരഗ്രാഫിൽ മെസേജ് അയച്ചു. ചാൻസ് ചോദിക്കലാണ് ഉദ്ദേശം. തിരിച്ച് സാറ് താങ്ക് യൂ എന്നെ അയച്ചുള്ളു.

അതിന്റെ അർത്ഥം മനസ്സിലായില്ല. ഞാൻ പിന്നെ താങ്ക് യൂവിന് എനിക്കറിയാത്ത മീനിങ് ഉണ്ടോ നോക്കി. സാറിനെ ഞാൻ അങ്ങനെ കണ്ടിട്ട് ഒന്നുമില്ല സാറിൻറെ കൺട്രോളർ ആയി വർക്ക് ചെയ്യുന്ന സേതു ചേട്ടനോട് സ്റ്റിൽ ആക്ടീവ് ആയിട്ട് ചാൻസ് ചോദിക്കുന്നുണ്ട്,’ അജു വർഗീസ് പറഞ്ഞു.

മമ്മൂട്ടിയോട് ചാൻസ് ചോദിച്ചുകൊണ്ട് മെസേജ് അയച്ച അനുഭവം അഭിമുഖത്തിൽ ഭഗത് മനുവലും പങ്കുവെച്ചു. ചാൻസ് ചോദിച്ചിട്ട് മമ്മൂട്ടിക്ക് മെസേജ് അയച്ചിരുന്നെന്നും എന്നാൽ മറുപടി ആയിട്ട് ഒരു കൈ കൂപ്പുന്ന ചിഹ്നമാണ് അയച്ചതെന്നും അതിന്റെ അർത്ഥമെന്താണെന്ന് തനിക്ക് മനസിലായില്ലെന്നും ഭഗത് മാനുവൽ പറയുന്നുണ്ട്.

‘ഞാൻ ചാൻസ് ചോദിച്ചിട്ട് എല്ലാവരെയും വിളിച്ചിട്ടുണ്ട്. ഒത്തിരി സന്തോഷം തോന്നിയത് എന്താണെന്ന് വെച്ചാൽ എല്ലാവർക്കും മെസേജ് അയച്ചതിനു ശേഷം ഇനി മമ്മൂക്കയുടെ അടുത്ത് കൂടി ചോദിച്ചേക്കാം എന്ന് കരുതി. ഇനി അതിന്റെ കൂടെ കുറവുകൂടെ വേണ്ട. മമ്മൂക്കയുടെ അടുത്തും ചോദിക്കാം എന്ന് കരുതി. തെറി വിളിക്കുക ആണെങ്കിലും മെസേജ് അയച്ചാൽ മതിയല്ലോ. എന്നിട്ട് ഞാൻ മമ്മൂക്കക്ക് ഒരു മെസേജ് അയച്ചു. തിരിച്ച് ഇങ്ങനെ കൈകൂപ്പി കൊണ്ട് ഒരു മെസ്സേജ്. എന്താ അതിനർത്ഥം എന്ന് എനിക്ക് മനസ്സിലായിട്ടില്ല. മേലാൽ ചോദിക്കരുത് എന്നാണോ എന്നറിയില്ല. ഇക്ക എന്താ ഉദ്ദേശിച്ചത് എന്നറിയില്ല,’ഭഗത് മാനുവൽ പറഞ്ഞു.

Content Highlight: Aju vargees asked a chance to sathyan anthikad

We use cookies to give you the best possible experience. Learn more