| Thursday, 19th November 2026, 12:23 pm

ക്ലൈമാക്സിലെ മഴ ആദ്യം മുതലേ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു; മഴയോടൊപ്പം ഫോക്കസിൽ അവരെയും കാണണമായിരുന്നു: അജ്മൽ സാബു

അനുപമ കെ. സീത

മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച റൊമാന്റിക്- കോമഡി സിനിമയായിരുന്നു ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്.’ ആഗോളതലത്തിൽ 330 കോടിയോളം നേടിയ ചിത്രം ചെറിയ ബഡ്ജറ്റിലായിരുന്നു ഒരുക്കിയത്. ഓണം റിലീസായി എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ഒ.ടി.ടിയിൽ നിന്നും മികച്ച പ്രതികരണവും പ്രേക്ഷകപ്രശംസയുമാണ് ലഭിച്ചത്. ചിത്രത്തിലെ കോമഡി സീനുകളും നിവിൻ- മമിത കൂട്ടുകെട്ടിന്റെ കെമിസ്ട്രിയോടൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ടതാണ് ചിത്രത്തിന്റെ മനോഹരമായ ഫ്രയിമുകളും.

അജ്മൽ സാബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. മലയാള സിനിമാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സിനിമറ്റോഗ്രാഫറും ഫിലിം എഡിറ്ററുമാണ് അജ്മല്‍ സാബു. ഗിരീഷിന്റെ തന്നെ പ്രേമലുവിലും സിനിമാറ്റോഗ്രഫി ചെയ്തത് അജ്മലാണ്. ബെത്‌ലഹേമിലെ മഴയോടൊപ്പമുള്ള ക്ലൈമാക്സ് സീൻ സിനിമാ പേജുകൾ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രശംസിച്ച സീനുകളിലൊന്നായിരുന്നു. ദി ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിൽ ക്ലൈമാക്സ് സീനിനെക്കുറിച്ച് സംസാരിക്കുകയാണ് അജ്മൽ.

അജ്മൽ സാബു.photo:Screen Grab/Youtube.com

‘ബെത്‌ലഹേം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ മലയാളത്തിൽ അത്യാവശ്യം എല്ലാരും കണ്ടൊരു സിനിമയാണ്. അത് ഭയങ്കര സന്തോഷമാണ്. അതിനെകുറിച്ച് ആലോചിക്കുമ്പോൾ എപ്പോഴും സന്തോഷമേ ഉള്ളൂ. ക്ലൈമാക്സിലെ മഴ ആദ്യം മുതലേ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു. കാരണം പ്രസന്റ് കാണിക്കുന്ന മുഴുവൻ സീൻസിലും മഴ ഉണ്ടാകണം എന്നുള്ളത് ഓൾറെഡി സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതാണ്. പക്ഷേ ഒരു ചെറിയ മഴ ആയിരിക്കണം എന്നേയുള്ളൂ ഭയങ്കര ഓവർ മഴയല്ല. ചുറ്റും ഇത്രയും ആൾക്കാർ ഇരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഷ്ലി- ജസ്റ്റിൻ ഷോട്ട്സ് എല്ലാം നല്ല അത്യാവശ്യം റേഞ്ച് ടൈറ്ററിലാണ് എടുത്തത്.

മഴയാണെങ്കിലും ഫോക്കസിൽ അവരെയും കാണണമായിരുന്നു ഒപ്പം മഴയും കാണണം. നല്ല ടൈറ്റിൽ ക്യാമറ വെക്കുമ്പോൾ ബാക്കിൽ മുഴുവൻ ബ്ലറായി പോകും. പക്ഷേ അത് വേണ്ടായിരുന്നു, ബാക്കിലും ഡീറ്റെയിൽ വേണമായിരുന്നു. അല്ലെങ്കിൽ അത് ക്ലോസപാവും. ഭയങ്കര ഡീറ്റെയിൽ ഇല്ലാത്ത ക്ലോസപ് ആയിപോകും. അതുകൊണ്ട് അങ്ങനത്തെ ചെറിയ കാര്യങ്ങളാണെങ്കിലും നോക്കിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് അതറിയുമോ എന്ന് എനിക്കറിയില്ല പക്ഷേ അതിന്റെ ഒരു ഫീൽ എന്തായാലും ഓഡിയൻസിന് കിട്ടും. അതിനാണ് അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത്,’ അജ്മൽ പറഞ്ഞു.

ജിത്തു മാധവൻ തമിഴിൽ സംവിധാനം ചെയ്ത സീനാണ് അജ്മൽ സാബുവിന്റെ ഏറ്റവും പുതിയ ചിത്രം. തിയേറ്ററുകളിൽ വിജയകുതിപ്പ് തുടരുന്ന ചിത്രത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ നായകനായ ചിത്രത്തിൽ നസ്രിയ നസീം, നസ്‌ലെന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ബെത്‌ലഹേം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തുടർച്ച സീനിലും ആവർത്തിക്കുകയാണ് അജ്മൽ സാബു.

Content HIghlight: Ajmal Sabu talks about the film,’Bethlehem Kudumba Unit’

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more