| Monday, 28th October 2019, 12:32 pm

മമ്മൂട്ടി വൈ.എസ്.ആര്‍ ആയി എത്തി; ജഗന്‍മോഹന്‍ ആയെത്തുന്നത് അജ്മല്‍ അമീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി തിരശ്ശീലയിലെത്തി. ഇനി മകനും ഇപ്പോള്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജീവിത കഥയാണ് സിനിമയാവുന്നത്. ജഗനായി മലയാളി താരം അജ്മല്‍ അമീര്‍ എത്തും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമായ കമ്മ രാജ്യം ലോ കടപ്പയിലാണ് ജഗനായി അജ്മല്‍ അമീര്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഒരു മാസം മുമ്പാണ് ആരംഭിച്ചത്.

പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രം സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചാണെന്ന് അജ്മല്‍ അമീര്‍ പറഞ്ഞു. ചിത്രത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയെ കുറിച്ച് പറയുന്നില്ല. ജഗന്റെ രാഷ്ട്രീയ യാത്രയെ കുറിച്ചും ശത്രുക്കളെയും കുറിച്ചാണ് ചിത്രം.

Latest Stories

We use cookies to give you the best possible experience. Learn more