| Sunday, 21st December 2025, 11:04 pm

അക്‌സറോ ഹര്‍ദിക്കോ വൈസ് ക്യാപ്റ്റനാകേണ്ടിയിരുന്നത്; അഗാര്‍ക്കറിന്റെ പ്രതികരണം ഇങ്ങനെ...

സ്പോര്‍ട്സ് ഡെസ്‌ക്

2026ല്‍ നടക്കാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യന്‍ ടീം ലോകകപ്പിനെത്തുന്നത്. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയാണ് ഇന്ത്യ സ്‌ക്വാഡ് പുറത്ത് വിട്ടത്.

അക്‌സര്‍ , Photo: x/.com

എന്നാല്‍ എന്ത് കൊണ്ടാണ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് വൈസ് ക്യാപ്റ്റന്‍ പദവി നല്‍കാതിരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. നേരത്തെ വൈസ്‌ക്യാപ്റ്റനായി അക്‌സര്‍ പട്ടേല്‍ കളിച്ചതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് അഗാര്‍ക്കര്‍ വിശദീകരിക്കുന്നത്.

പാണ്ഡ്യ, Photo: BCCI/x.om

‘ശുഭ്മന്‍ ഗില്ലായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. പക്ഷേ അദ്ദേഹം ഇപ്പോള്‍ ടീമിലില്ല. അപ്പോള്‍ മറ്റൊരാള്‍ വൈസ് ക്യാപ്റ്റന്‍സി ഏറ്റെടുക്കണം. ടെസ്റ്റ്, ഏകദിന മത്സരങ്ങളെ തുടര്‍ന്ന് ഗില്‍ ടി-20 ടീമിന്റെ ഭാഗമല്ലാതിരുന്ന കാലത്തുപോലും അക്‌സറായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍,’ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മന്‍ ഗില്ലിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.

വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനാണ് ടീമില്‍ തിരിച്ചെത്തിയ മറ്റൊരു താരം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കിരീടം നേടിക്കൊടുത്ത കിഷന്‍ മിന്നും സെഞ്ച്വിറിയും നേടിയിരുന്നു.

Content Highlight: Ajit Agarkar Talking About Indian Vice Captain

We use cookies to give you the best possible experience. Learn more