| Wednesday, 28th October 2026, 10:27 pm

സഞ്ജു സാംസണ്‍ വീണ്ടും ഓപ്പണറായി ഇറങ്ങുന്നത് നമുക്ക് കാണാനായേക്കും: അജിന്‍ക്യാ രഹാനെ

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. അഭിഷേക് ശര്‍മ-വൈഭവ് സൂര്യവംശി എന്നിവരെ ഓപ്പണര്‍മാരായി ഇറക്കുകയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഓപ്പണിങ് പൊസിഷനില്‍ നിന്ന് വണ്‍ഡൗണായി ഇറക്കിയും ഇന്ത്യ ഇലവനില്‍ മാറ്റം വരുത്തിയിരുന്നു. തുടര്‍ന്ന് അഭിഷേകിന്റെയും വൈഭവിന്റെയും വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ ഇന്ത്യ അതിവേഗം വിജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തില്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കിയതും വൈഭവിനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പ്രമോട്ട് ചെയ്തതും ടീം മാനേജ്മെന്റിന്റെ വിവേകപൂര്‍ണമായ തീരുമാനമാണെന്നാണ് അഭിപ്രായപ്പെടുകയാണ് മുന്‍ താരം അജിന്‍ക്യാ രഹാനെ. എന്നാല്‍ ഇഷാന്‍ കിഷന്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ സഞ്ജു സാംസണ്‍ വീണ്ടും ഓപ്പണറായി ഇറങ്ങുന്നത് നമുക്ക് കാണാനായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കിയതും വൈഭവിനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പ്രമോട്ട് ചെയ്തതും ടീം മാനേജ്മെന്റിന്റെ വിവേകപൂര്‍ണമായ തീരുമാനമാണെന്നാണ് ഞാന്‍ കരുതുന്നത്. 15 വയസ് മാത്രമുള്ള വൈഭവ് രണ്ടാം ടി-20 മത്സരത്തിന് മുമ്പ് ഒരിക്കലും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടില്ല.

നല്ല ഫോമിലുള്ള താരമാണ് വൈഭവ്. നേരത്തേ ക്രീസിലെത്തി ആക്രമിച്ച് കളിക്കാനും എതിരാളികളെ സമ്മര്‍ദത്തിലാക്കാനും ഇഷ്ടപ്പെടുന്ന ബാറ്ററാണ് അദ്ദേഹം. കാലക്രമേണ വൈഭവ് കാര്യങ്ങള്‍ പഠിച്ചെടുക്കും. അത്തരമൊരു മാറ്റം ഉള്‍ക്കൊള്ളാനും അദ്ദേഹം പഠിക്കേണ്ടതുണ്ട്.

എന്നാല്‍ എല്ലാ മത്സരങ്ങളിലും വൈഭവിന് ഈ സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമോ എന്നത് മറ്റൊരു കാര്യമാണ്. ഇഷാന്‍ കിഷന്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ സഞ്ജു സാംസണ്‍ വീണ്ടും ഓപ്പണറായി ഇറങ്ങുന്നത് നമുക്ക് കാണാനായേക്കും,’ അജിന്‍ക്യാ ക്രിക്ബസില്‍ പറഞ്ഞു.

വൈഭവും സഞ്ജുവും

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം 13.2 ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ 3-0ന് പരമ്പര വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ അതിവേഗം വിജയം സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയാണ് താരം കരുത്തുകാട്ടിയത്. 38 പന്തില്‍ 11 സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്.

19 പന്തില്‍ നിന്ന് നാല് സികസും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. 236.84 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. വണ്‍ ഡൗണില്‍ ഇറങ്ങിയ സഞ്ജു 13 പന്തില്‍ 18 റണ്‍സ് നേടിയാണ് മടങ്ങിയത്. രണ്ട് ഫോറാണ് താരം നേടിയത്.

Content Highlight: Ajinkya Rahane Talking About Sanju Samson And Vaibhav Suooryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more