ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്.
നിലവില്‍ എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് ഹൈദരാബാദ് നേടിയത്. 19 പന്തില്‍ 47* റണ്‍സ് നേടിയ അഭിഷേക് ശര്‍മയും എട്ട് പന്തില്‍ 14* റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് ക്രീസിലുള്ളത്.
മത്സരത്തിനായി കളത്തിലിറങ്ങിയതോടെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ ഒരു മിന്നും വ്യക്തിഗത നാഴികക്കല്ലും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് രഹാനെയ്ക്ക് സാധിച്ചത്. 5099 റണ്‍സാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.
അതേസമയം ഐ.പി.എല്ലില്‍ ഇരുവരും 30 തവണയാണ് ഏറ്റുമുട്ടിയത്. അതില്‍ 20 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയത് കൊല്‍ക്കത്തയാണ്. 10 മത്സരങ്ങള്‍ മാത്രമാണ് ഹൈദരാബാദിന് വിജയിക്കാന്‍ സാധിച്ചത്. എന്നിരുന്നാലും ഇന്നത്തെ മത്സരത്തില്‍ ആരാകും വിജയം സ്വന്തമാക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), കാമറൂണ്‍ഗ്രീന്‍*, അംകൃഷ് രഘുവാംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍*, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ബ്ലെസിങ് മുസാരബാനി, കാര്‍ത്തിക് ത്യാഗി
ഇംപാക്ട് സബ്ല്: ഫിന്‍ അലന്‍, മനീഷ് പാണ്ഡെ, തേജസ്വി സിങ്, സൗരഭ് ദുബെ, റോവ്മാന്‍ പവല്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്*, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍*, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, സലില്‍ അറോറ, ഹര്‍ഷ് ദുബെ, ശിവങ് കുമാര്‍, ഡേവിഡ് പെയ്ന്‍, ജയദേവ് ഉനദ്കട്ട്
ഇംപാക്ട് സബ്ല്: ഹര്‍ഷല്‍ പട്ടേല്‍, ലിയാം ലിവിങ്സ്റ്റണ്‍*, ഇഷാന്‍ മലിംഗ, ആര്‍. സൂരന്‍, സാക്കിബ് ഹുസൈന്‍
Content Highlight: Ajinkya Rahane Complete 200 Matches In IPL