| Tuesday, 10th November 2015, 2:38 pm

പിണക്കം മറന്ന് ഐശ്വര്യയും ഷാറൂഖും ഒരുമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡികളിലൊന്നാണ് കിങ് ഖാനും ലോകസുന്ദരിയും. ഇരുവരും ഒരുമിച്ചെത്തിയ പ്രണയ സിനിമകളെല്ലാംതന്നെ ബോക്‌സ് ഓഫീസില്‍ ഓളങ്ങള്‍ തീര്‍ത്തവയുമാണ്. ദുരന്ത പ്രണയകാവ്യമായ ദേവ്ദാസ് തന്നെ നല്ല ഉദാഹരണം.

എന്നാല്‍ സൗന്ദര്യപ്പിണക്കം കാരണം ഒരു പതിറ്റാണ്ടിലേറെയായി ഇരുവരും ഒരുമിച്ചൊരു സിനിമയിലഭിനയിച്ചിട്ട്. 2002ല്‍ പുറത്തിറങ്ങിയ ശക്തി-ദി പവര്‍ ആയിരുന്നു ഇരുവരും നായികാ-നായകന്മാരെ അവതരിപ്പിച്ച ചിത്രം. എന്നാല്‍ ഐശ്വര്യയും ഷാറൂഖും പിണക്കമെല്ലാം മറന്ന് വീണ്ടും ഒന്നിക്കുന്നതാണ് ബി ടൗണില്‍ നിന്നുള്ള പുതു വാര്‍ത്ത.

മലയാളിയും, തമിഴിലെ അറിയപ്പെടുന്ന സംവിധായകനുമായ രാജീവ് മേനോനാണ് ഇരുവരെയും പ്രധാന കഥാപാത്രങ്ങളായി ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ പേര്, മറ്റ് വിവരങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അറിയാനിരിക്കുന്നതേയുള്ളൂ.

മുമ്പ് തന്റെ പുതിയ ചിത്രമായ ബജിറാവോ മസ്താനിയിലേയ്ക്ക് ഷാറൂഖിനെയും ഐശ്വര്യയെയും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി ഉദ്ദേശിച്ചിരുന്നെങ്കിലും ഷാറൂഖിന്റെ ഡേറ്റുമായി ഒത്തു പോകാത്തതിനാല്‍ അതു നടക്കാതെ വരികയും, പകരം രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ചിത്രത്തിലെത്തുകയും ചെയ്യുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more