| Saturday, 31st March 2018, 11:30 pm

ഐവാ...ഐസ്വാള്‍; സൂപ്പര്‍കപ്പില്‍ ചെന്നൈയ്‌നെതിരെ ഐസ്വാളിന് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്വാളിന് ത്രസിപ്പിക്കുന്ന ജയം. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ഐ.എസ്.എല്‍ ചാമ്പ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്.സി.ക്കെതിരായ 5-7 എന്ന സ്‌കോറിനാണ് ഐസ്വാളിന്റെ ജയം.

വിജയത്തോടെ ഐ ലീഗില്‍ അഞ്ചാം സ്ഥാനക്കാരായ ഐസ്വാള്‍ എഫ്.സി സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. തോല്‍വിയോടെ ഇത്തവണത്തെ ചെന്നൈയ്ന്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായി.


Also Read:  മകന്‍ നഷ്ടപ്പെട്ട ഇമാം പ്രതികാരം അരുതെന്ന് പറഞ്ഞതാണ് സംസ്‌കാരം, തൊലിയുരിക്കുമെന്ന് പറഞ്ഞ നിങ്ങളുടേതല്ല; സംസ്‌കാരം ‘പഠിപ്പിക്കാന്‍’ ശ്രമിച്ച ബി.ജെ.പി നേതാവിന് പ്രകാശ് രാജിന്റെ മറുപടി


നിശ്ചിത സമയത്ത് ഇരുടീമുകളും ഒരുഗോള്‍ വീതം നേടി തുല്യത പാലിച്ചു. എക്‌സ്ട്രാ ടൈമില്‍ 2-2 എന്ന സ്‌കോറിന് പിരിഞ്ഞതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഷൂട്ടൗട്ടില്‍ ഒന്നു പോലും പാഴാക്കാതെ അഞ്ചും പോസ്റ്റിലെത്തിച്ചാണ് ഐസ്വാള്‍ വിജയം പിടിച്ചെടുത്തത്. മലയാളി താരം മുഹമ്മദ് റാഫി എടുത്ത രണ്ടാമത്തെ പെനാല്‍റ്റി കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയതാണ് ചെന്നൈയന്‍ എഫ്.സിക്ക് തിരിച്ചടിയായത്.

Latest Stories

We use cookies to give you the best possible experience. Learn more