| Tuesday, 3rd March 2026, 9:06 pm

സിനിമയില്‍ രൂപത്തില്‍ വ്യത്യാസം വരുത്തുന്നത് പ്രധാനമാണ്; ആ നായകന്‍ എന്നെ പ്രചോദിപ്പിച്ചു: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും മായാനദി എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായ താരം ഇപ്പോള്‍ അന്യഭാഷകളിലും സജീവമാണ്.

സൂരി നായകനായെത്തിയ മാമനാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിങ്ങിയ ചിത്രം. ഇപ്പോഴിതാ, സിനിമയിലൂടെ കിട്ടിയ ജീവിത പാഠങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള്‍ നല്ലതും മോശവും തിരിച്ചറിയാന്‍ പഠിച്ചുവെന്ന് താരം പറയുന്നു.

‘ഈ കഥാപാത്രത്തെ ആളുകള്‍ സ്വീകരിക്കുമോ? ആ കഥാപാത്രം ചെയ്താല്‍ ശരിയാവുമോ എന്നിങ്ങനെയുള്ള പേടികളുണ്ടായിരുന്നു. മറ്റുള്ളവരുടെ അഭിപ്രായത്തെക്കാളും എനിക്ക് എന്ത് തോന്നുന്നു എന്നതാണ് പ്രധാനമെന്ന് മനസിലായി. സിനിമയ്ക്ക് ശരീരം പ്രധാനമാണെന്ന് പറഞ്ഞുതന്നത് സൂരി സാര്‍ ആണ്. ഞാന്‍ അഭിനയിച്ച, ‘മാമന്‍’ സിനിമയില്‍ അദ്ദേഹമായിരുന്നു നായകന്‍.

രൂപത്തില്‍ വ്യത്യാസം വരുത്തിയപ്പോഴാണ് അദ്ദേഹത്തിന് നായകവേഷങ്ങള്‍ ചെയ്യാനാവും എന്ന തോന്നല്‍ വന്നതെന്ന് പറഞ്ഞു. അതെന്നെ പ്രചോദിപ്പിച്ചു. ‘ഗാട്ട കുസ്തി’ എന്ന സിനിമയ്ക്കുവേണ്ടി ഞാന്‍ ശരീരഭാരം കൂട്ടി. എന്താവണം, എങ്ങനെയാവണം എന്നൊക്കെ ഒരുപാട് ചിന്തിക്കുന്ന ആളല്ല. ഷോര്‍ട്ട് ടേം ഗോള്‍സ് ആണ് എനിക്കുള്ളത്.’ ഐശ്വര്യ പറയുന്നു.

അവയെ ഓരോന്നായി ചേര്‍ത്തുവെച്ച് ലോങ് ടേം ഗോളുകളിലേക്ക് എത്തിക്കുന്നതിനാണ് ശ്രമിക്കാറെന്നും സിനിമാ കരിയറിനെ ദീര്‍ഘകാല ലക്ഷ്യമായല്ല കാണുന്നതെന്നും നടി പറയുന്നു. പത്ത് വര്‍ഷത്തിനുശേഷം ഇന്ത്യയിലെ നമ്പര്‍ വണ്‍ അഭിനേതാവാകണം എന്നല്ല ചിന്തിക്കുന്നതെന്നും ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണോ എന്നു നോക്കിയാണ് കഥ തെരഞ്ഞെടുക്കുകയെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടാനുള്ള ശ്രമത്തിലാണെന്നും നടി പറയുന്നു.

Content Highlight:  Aishwarya Lekshmi says she has started paying attention to choosing characters in movies

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

We use cookies to give you the best possible experience. Learn more