| Tuesday, 24th November 2026, 2:32 pm

അത്രക്കായോ എന്ന് വിചാരിച്ച് ചെയ്ത സിനിമയാണത്; വെട്ടം പോലത്തെ സിനിമകളിൽ അഭിനയിക്കാനാണ് ഇനിയുള്ള ആഗ്രഹം: ഐശ്വര്യ ലക്ഷ്മി

അനുപമ കെ. സീത

മോഡലിങിലൂടെ കരിയറാരംഭിച്ച് ചലച്ചിത്ര മേഖലയിലെത്തിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. നടിയുടെ ആദ്യ സിനിമ അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയായിരുന്നു. പിന്നീട് ചെയ്ത മായാനദിയിലെയും ഐശ്വര്യയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, കാണെക്കാണെ, കുമാരി തുടങ്ങിയവയാണ് താരം അഭിനയിച്ചിട്ടുള്ള മറ്റ് സിനിമകൾ. തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലും നടി സിനിമകൾ ചെയ്ത് സാന്നിധ്യമറിയിച്ചിരുന്നു.

ടൈപ്കാസ്റ്റ് ചെയ്യപ്പെടരുത് എന്ന് വിചാരിച്ചാണ് വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതെന്നും അത്തരത്തിലുള്ള ചിത്രങ്ങൾ ചെയ്യുന്നതെന്നുമാണ് ഐശ്വര്യ പറയുന്നത്. തന്നെക്കൊണ്ട് ചില സിനിമകൾ ചെയ്യാൻ കഴിയില്ലെന്ന് പലരും പറഞ്ഞതുകൊണ്ടും കൂടിയാണ് ചില ചിത്രങ്ങൾ ചെയ്തതെന്നും വനിതയോട് സംസാരിക്കവെ താരം പറഞ്ഞു.

‘ടൈപ്കാസ്റ്റ് ചെയ്യപ്പെടേണ്ട എന്ന കരുതി ചെയ്ത പടങ്ങളുണ്ട്. ഇപ്പോൾ അർച്ചന 31 നോട്ട്ഔട്ട് ചെയ്തത് എനിക്ക് അങ്ങനെ റൂറൽ ക്യാരക്ടർ ചെയ്യാൻ പറ്റില്ല, അർബൻ മാത്രമേ അറിയുള്ളൂ എന്ന് പറഞ്ഞപ്പോഴാണ്. അപ്പോൾ അത്രക്കായോ എന്ന് പറഞ്ഞിട്ട് സെലക്ട് ചെയ്ത സിനിമയാണത്. പിന്നെ മുത്തശ്ശി കഥകൾ പോലെത്തെ സിനിമ ചെയ്യണമെന്നുണ്ടായിരുന്നപ്പോൾ ചെയ്തതാണ് കുമാരി. ലോക്ഡൌൺ സമയത്താണ് നിർമൽ അതിന്റെ സ്റ്റോറി ഐഡിയ പറയുന്നത്. അതിന്റെ വിഷ്വലൊക്കെ ആലോചിച്ചപ്പോൾ വളരെ ബ്യൂട്ടിഫുള്ളായിരിക്കുമെന്ന് എനിക്ക് തോന്നി,’ നടി പറഞ്ഞു.

അർച്ചന 31 നോട്ട്ഔട്ട്.പൊന്നിയിൻ സെൽവൻ.കുമാരി.Photo. Screen Grab/Facebook.com

അങ്ങനെ വ്യത്യസ്തമായിട്ട് സിനിമകൾ ചെയ്യണമെന്നും ലൈറ്ററായിട്ടുള്ള സബ്ജക്ട് ചെയ്യാനാണ് ഇപ്പോൾ ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു. തുടർച്ചയായി ആഴത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തതിനാൽ അതിൽ നിന്നും മാറികൊണ്ട് സമാധാനത്തോടെ തമാശയൊക്കെയുള്ള സിനിമകൾ ചെയ്യണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു. പ്രിയദർശന്റെ വെട്ടം പോലത്തെ പടങ്ങൾ അതിനുദാഹരണമായും നടി ചൂണ്ടിക്കാട്ടി. ഇനി സിനിമ ഇല്ലെങ്കിൽ വേറെയൊരു ജോബോ ബിസിനസോ ചെയ്യാനും താൻ ഓക്കേയാണെന്നും താരം പറഞ്ഞു.

‘സിനിമ ഇല്ലെങ്കിൽ നല്ല കഥകൾ കിട്ടാതെയായാൽ വേറൊരു ജോബിലേക്ക് അല്ലെങ്കിൽ ബിസിനസ് സ്റ്റാർട്ട് ചെയ്യാനൊക്കെയുള്ള ആഗ്രഹങ്ങളൊക്കെയുണ്ട്. കുറച്ചൊരു സെറ്റിൽഡ് ലൈഫ് ആഗ്രഹിക്കുന്നുണ്ട്. ഈ ഓട്ടം എല്ലാ ദിവസവും നടപടി ആവില്ലല്ലോ. ചെറിയൊരു സ്റ്റാൻഡ് ബൈ അല്ലെങ്കിൽ ലോക്കലൈസെഡായിട്ടുള്ള ഒരു സാധനം വേണമെന്ന പ്ലാനുണ്ട്,’ ഐശ്വര്യ പറഞ്ഞു.

Content Highlight: Aishwarya Lekshmi said she wanted to do comedies like Vettam next, adding that she had previously taken on certain roles to avoid getting typecast.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more