| Friday, 4th November 2022, 11:28 pm

ഒരു നിലയില്‍ പ്രേതമുള്ളത് കൊണ്ടാണ് ജയറാം സാര്‍ അവിടെ താമസിക്കാത്തതെന്നാണ് പറഞ്ഞത്, ഗൂഗിള്‍ ചെയ്താല്‍ ആ ഹോട്ടലിലെ വിശ്വാസത്തെക്കുറിച്ച് അറിയാം: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. കുമാരിയാണ് ഐശ്വര്യയുടെ പുതിയ ചിത്രം. പൊന്നിയിന്‍ സെല്‍വന്‍ ലൊക്കേഷനില്‍ തന്നെ പേടിപ്പിച്ച അനുഭവം പറയുകയാണ് താരം.

ജയറാമിന്റെ മുറിയില്‍ പ്രേതമുണ്ടെന്ന് പറഞ്ഞ് തന്നെ പേടിപ്പിച്ചെന്നും ശരിക്കും ആ ഹോട്ടലില്‍ അങ്ങനെ ഒരു വിശ്വാസമുണ്ടെന്നും ഗൂഗിള്‍ ചെയ്താല്‍ അതിനെക്കുറിച്ച് അറിയാന്‍ കഴിയുമെന്നും ഐശ്വര്യ പറഞ്ഞു.

”പൊന്നിയിന്‍ സെല്‍വന്‍ റാമൂജിയില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ സിത്താര, താര എന്ന് പേരുള്ള ഹോട്ടലുകളുണ്ട്. ഞാന്‍ താമസിച്ചത് സിതാരയിലാണ്. അവിടെ പ്രേതമുണ്ടെന്നൊക്കെ പറഞ്ഞ് എന്നെ പേടിപ്പിച്ചിരുന്നു.

ഒരു നിലയില്‍ പ്രേതമുണ്ടെന്നാണ് പറയുന്നത്. ശരിക്കും അങ്ങനെ ഒരു വിശ്വാസമുണ്ട്. ഗൂഗിള്‍ ചെയ്താല്‍ കാണാന്‍ പറ്റും. ജയറാം സാര്‍ താമസിക്കുന്ന റൂമില്‍ പ്രേതമുള്ളതുകൊണ്ടാണ് അദ്ദേഹം അവിടെ താമസിക്കാത്തതെന്നാണ് എന്നോട് പറഞ്ഞത്.

പക്ഷേ എന്റെ റൂമില്‍ അതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാലും എനിക്ക് ഭയങ്കര പേടിയായിരുന്നു. എന്നെ അതെല്ലാം പറഞ്ഞാണ് അവര്‍ പേടിപ്പിക്കുക,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

കൂടാതെ മണിരത്‌നത്തിനൊപ്പം വര്‍ക്ക് ചെയ്ത അനുഭവവും ഐശ്വര്യ പങ്കുവെച്ചു.

സിനിമയെക്കുറിച്ച് മാത്രം ശ്രദ്ധിക്കുന്ന വ്യക്തിയാണ് മണിസാര്‍. സാറിന് വേണെങ്കില്‍ ഒരു വിരക്തി വരാം. പക്ഷേ എനിക്ക് തോന്നുന്നില്ല അദ്ദേഹത്തിന് അങ്ങനെ വരുമെന്ന്.

ഓരോ സിനിമയിലും ബെറ്റര്‍ ആകാന്‍ ആണ് നോക്കുക. അദ്ദേഹം വര്‍ക്ക് ചെയ്യുന്നത് കാണുന്നത് തന്നെ നമുക്ക് ഒരു പ്രചോദനമാണ്. വെയിലെന്നോ മഞ്ഞെന്നോ ഇല്ലാതെയാണ് വര്‍ക്ക് ചെയ്യുക,” ഐശ്വര്യ പറഞ്ഞു.

നിര്‍മല്‍ സഹദേവാണ് കുമാരി സംവിധാനം ചെയ്തത്. മിത്തിക്കല്‍ ഫാന്റസി ത്രില്ലര്‍ ജോണറിലൊരുക്കിയ ചിത്രത്തില്‍ തന്‍വി റാം, സ്വാസിക, സുരഭി ലക്ഷ്മി, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ചെയ്യുന്ന കുമാരി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്.

content highlight: aishwarya lekshmi about ponniyin selvan ghost experience

We use cookies to give you the best possible experience. Learn more