| Sunday, 13th September 2026, 6:57 pm

ഒരു പുരുഷന്‍ എന്നെ വഞ്ചിച്ചിട്ടുണ്ട്, ബ്രേക്കപ്പിന് ശേഷമാണ് അറിഞ്ഞത്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങുകയും മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ താരം തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. മണിരത്നത്തിന്റെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വനിലൂടെ തമിഴ്നാട്ടിലും ഐശ്വര്യ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആശ. Photo: Reddit

ഐശ്വര്യ ലക്ഷ്മിയുടെതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആശ. നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയ്ക്ക് പുറമെ ഉര്‍വശി, ജോജു ജോര്‍ജ്, വിജയരാഘവന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഉര്‍വശിയുടെ അഭിനയത്തിനടക്കം ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഭാഗമായി രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞ പല കാര്യങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും നേരിടേണ്ടി വന്ന സൈബര്‍ അറ്റാക്കുകളെ കുറിച്ചെല്ലാം താരം സംസാരിച്ചിരുന്നു. അഭിമുഖത്തില്‍ സംസാരിക്കവെ തന്നെ ഒരാള്‍ ചതിച്ചിട്ടുണ്ടെന്ന് പറയുന്ന താരത്തിന്റെ വാക്കുകളാണ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്.

ഐശ്വര്യ ലക്ഷ്മി. Photo: IMDB

അവതാരകയുടെ ചോദ്യത്തിന് തന്നെ ഒരാള്‍ ചതിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം. ആളുകള്‍ക്ക് പെട്ടെന്ന് വഞ്ചിക്കാന്‍ പറ്റുന്ന ആളല്ല താനെന്നും അതിനാല്‍ തന്നെ അങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോള്‍ ഒരുപാട് വേദനിച്ചെന്നും താരം പറയുന്നു. അത്രയും ബുദ്ധി ഉപയോഗിച്ച് കണ്ടുപിടിച്ച, താനത്രയും വിശ്വസിച്ച ഒരാള്‍ ചതിച്ചപ്പോള്‍ ഒരുപാട് വിഷമം തോന്നിയെന്നും ഐശ്വര്യ പറയുന്നു. റിലേഷന്‍ ഷിപ്പില്‍ ഉള്ള സമയത്തല്ല വഞ്ചിക്കപ്പെട്ടതിനെ കുറിച്ച് അറിയുന്നതെന്നും ബ്രേക്കപ്പിന് ശേഷമാണ് ഇതറിഞ്ഞതെന്നും താരം പറഞ്ഞു. ആ പെണ്‍കുട്ടി തനിക്കറിയാവുന്ന ആളായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Aishwaeya Lekshmi talks about a man cheated on her

We use cookies to give you the best possible experience. Learn more