| Sunday, 11th April 2021, 3:29 pm

തെരഞ്ഞെടുപ്പ് തിരക്കിന് ശേഷം വിദ്യാര്‍ഥിയായി അയിഷ പോറ്റി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടാരക്കര: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം വിദ്യാര്‍ഥി ജീവിതത്തിലേക്ക് കടന്ന് കൊട്ടാരക്കര എം.എല്‍.എ അയിഷ പോറ്റി. ഇംഗ്ലീഷ് ഭാഷയിലെ ആശയവിനിമയം വര്‍ധിപ്പിക്കാനുള്ള ഉന്നത വിദ്യഭാസ വകുപ്പിന് കീഴിലുള്ള കൊട്ടാരക്ക സ്‌കില്‍ പാര്‍ക്കിലെ പുതിയ ബാച്ചിലാണ് എം.എല്‍.എ പ്രവേശനം നേടിയത്.

ആര്‍.ബാലകൃഷ്ണപിള്ളയുടെ തട്ടകമായിരുന്ന കൊട്ടാരക്കരയില്‍ 2006ലാണ് അയിഷാ പോറ്റി ആദ്യ ജയം നേടുന്നത്. പിന്നീട് രണ്ട് തെരഞ്ഞെടുപ്പുകളിലും ഇവര്‍ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. രണ്ടിലധികം തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ചവര്‍ക്ക് സി.പി.ഐ.എം ഇത്തവണ അവസരം നല്‍കിയിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aisha Potti MLA as a student after the election rush

Latest Stories

We use cookies to give you the best possible experience. Learn more